Chapter Title : സ്നേഹനൊമ്പരം 3 [AKH]
കാർ റോഡ് സൈഡിൽ ഒതുക്കി .
"ഇന്നാ ഇതുകൊണ്ട് തുടച്ചെ "
ഞാൻ അവളുടെ കൈകളിലെക്ക് ടവൽ എടുത്തു കൊടുത്തു.
"അതെ ഇങ്ങനെ കരഞ്ഞാൽ ശെരി ആകില്ല ട്ടോ, പഠിപ്പ് ഒക്കെ കഴിഞ്ഞാൽ ആദിയുടെ കൈയും പിടിച്ചു ആദിയുടെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാ അപ്പോ ഇതുപോലെ കരഞ്ഞാൽ അവരൊക്കെ നിന്നെ കളിയാക്കി കൊല്ലും. "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഈ ചേട്ടൻ പേടിപ്പിച്ചു കളഞ്ഞു "
അവൾ അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ തോളിൽ രണ്ടുമൂന് ഇടി തന്നു.
"ആ "
ഇടി കിട്ടി കഴിഞ്ഞപ്പോൾ ഞാൻ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു .
"അയ്യോ ചേട്ടാ, വേദനിച്ചോ "
അവൾ ചോദിച്ചു.
"ഇല്ലെടി എന്റെ പോനുസേ "
"ചേട്ടന് ശെരിക്കും ഇഷ്ടായോ ആദിയെ? "
"ശെരിക്കും പറഞ്ഞാൽ എനിക്ക്..... "
"എനിക്ക്? "
അവൾ ആകാംഷയോടെ ചോദിച്ചു.
"എനിക്ക് നല്ലൊരു അളിയനെ കിട്ടി "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ ചക്കര ചേട്ടൻ "
അവൾ അതും പറഞ്ഞു . എന്റെ കവിളിൽ പിടിച്ചു ഞെക്കി.
അവളുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഇതൊന്നും കാണാൻ അച്ഛനും അമ്മയ്ക്കും ഭാഗ്യം ഇല്ലാതെ ആയി പോയല്ലോ.
ഞാൻ പിന്നെ അവിടെനിന്നും കാർ എടുത്തു ...
-----------------------
"ഇനിയും എത്ര ദൂരം ഉണ്ട് അഖിലേട്ടാ? "
നെസിയുടെ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു.
"മൂന്നു മണിക്കൂർ എങ്കിലും എടുക്കും , നെസി ഒന്ന് മയങ്ങിക്കോ എത്തുമ്പോൾ ഞാൻ വിളിക്കാം "
"ഉം
💬 Comments
View all comments