0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 737

ആസ്വദിച്ചു കൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയ്തു. നല്ല വിസ്താരം ഉള്ള ഹൈവേ ആയതു കൊണ്ട് കാർ ഡ്രൈവിംഗ് വളരെ സുഗമം ആയിരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ .

പ്രകാശരശ്മികളുടെ നിരന്തരം ആയാ ശല്യത്താൽ നെസിയുടെ കണ്ണുകൾ പതിയെ തുറന്നു.

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവൾ ഒന്ന് മൂരി നിവർന്ന ശേഷം എന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.

അവളുടെ സാനിധ്യം തിരിച്ചു അറിഞ്ഞ ഞാൻ ഡ്രൈവിംഗ് നു ഇടയിൽ അവളുടെ മുഖത്തേക്ക് നോക്കി .

അവളുടെ കണ്ണുകൾ വിടർന്നു , ഒപ്പം എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള അവളുടെ പുഞ്ചിരിയും.

"ഉറക്കം സുഖം ആയിരുന്നോ നെസി "

"ഉം "

"നമ്മൾ അവിടെ ഒരു എട്ടുമണി ആകുമ്പോഴേക്കും എത്തും ,നേരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോണോ അതോ? "

" നമുക്ക് ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആയിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നാൽ മതി അഖിലേട്ടാ,പത്ത് മണിക്ക് ആണു ഇന്റർവ്യൂ "

"ഉം "

അങ്ങനെ പോയികൊണ്ടിരിക്കുമ്പോൾ ആണു ഒരു ചായക്കട എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ കാർ അവിടെ ഒതുക്കി നിർത്തി .

"നെസി നമുക്ക് ഒരു ചായ അടിച്ചാലോ? "

"ഉം അതിനെന്താ "

ഞാൻ അവിടെ ഇറങ്ങി. ഞാൻ വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പി വെള്ളം എടുത്തു വായയും മുഖവും കഴുകി . ആ കുപ്പി വെള്ളം ഡോർ തുറന്നു സീറ്റിൽ ഇരിക്കുന്ന നെസിക്കും കൊടുത്തു, ഞാൻ അവളോട്‌ കാറിൽ നിന്നും ഇറങ്ങേണ്ട എന്നു പറഞ്ഞത് കൊണ്ട് അവൾ വായയും മുഖവും ഒക്കെ കഴുകി കാറിൽ തന്നെ ഇരുന്നു.

💬 Comments

View all comments