Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]
ഞാനറിഞ്ഞില്ല.
അടുത്ത വീട്ടിലെ അയൽകാരികൾ സഹതാപവുമായി എന്നെ മതിലിൽ നിന്നും നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തുള്ള ഭാവത്തെ ഞാൻ ഒരു ചിരികൊണ്ട് ഇല്ലാതാകണം എന്ന് തോന്നിയെങ്കിലും അതെനിക്ക് കഴിയുമായിരുന്നില്ല. ആരോടെങ്കിലും എല്ലാം പറയണമെന്ന് വിചാരിക്കുമ്പോ അമ്മയുടെ മുഖം മനസിലേക്ക് ഓർമവന്നു. പക്ഷെ ഇത് ഞാനെങ്ങനെ
പറയും!!!!
എല്ലാം എന്റെ മനസിന്റെ കോണിൽ ഞാനൊളിപ്പിച്ചുകൊണ്ട് ഓരോ കാലെടുത്തു വെക്കുമ്പോളും നുറുങ്ങുന്ന വേദനയുമായി ആ വീട്ടിൽ ഞാൻ സൂര്യൻ വിടവാങ്ങും വരെ തള്ളി നീക്കി.
മനസിലെ പിരിമുറുക്കം ഇടക്ക് എന്ന ശ്വാസംകിട്ടാത്ത വിധം കഴുത്തു മുറുകുന്നപോലെ തോന്നിപ്പിക്കുമെങ്കിലും ഞാൻ കരയില്ലെന്നു ശഠിച്ചു.
അന്ന് വൈകീട്ട് പക്ഷെ അനിരുദ്ധ് എസ്കർഷൻ കഴിഞ്ഞു വന്നപ്പോൾ അവനെ കണ്ടമാത്രയിൽ ഞാനവനെ കോരിയെടുത്തുകൊണ്ട് കരഞ്ഞു. ഹൃദയം തകർന്നുപോകുന്നപോലെ ഞാൻ വാവിട്ടു നിലവിളിച്ചു. സ്വബോധം പോകുന്നപോലെ തോന്നി.തിരിച്ചെന്റെ മനസിലേക്ക്…..ഒപ്പമാ സന്തോഷം മാത്രം നിറഞ്ഞ വീട്ടിലേക്കും വരാൻ എനിക്ക് കഴിയാത്ത വിധം ഞാൻ ആ കടിച്ചു തിന്നുന്ന നരികളുടെ ഇടയിൽ പെട്ട് ജീവന് വേണ്ടി പിടയുന്നപോലെ തോന്നി.
അനിരുദ്ധ് അവന്റെ കുഞ്ഞു മനസുകൊണ്ട് മനസിലാക്കാൻ ശ്രമിക്കാവുന്നതിലും കൂടുതൽ എനിക്ക് നേരിട്ടത് കൊണ്ട് മാത്രം അവനോടു ഒന്നും പറയേണ്ടി വന്നില്ല.
അശ്വിൻ അന്നും വീട്ടിലേക്ക് വന്നപ്പോൾ അവനൊരുവാക്കു പോലും മിണ്ടാതെ കതകടച്ചിരുന്നു. അവനെന്തു പറ്റിയെന്നു എനിക്ക് അന്ന് മനസിലായില്ലെങ്കിലും പിന്നീട് ഓരോ ദിവസവും എന്റെ മനസിലെ കടന്നു പോകുന്ന ഈ ദുരവസ്‌ഥയും അവന്റെ മനസിലും ഞാൻ കാരണം മരം വളരുന്നുണ്ടെന്നു മനസിലായി.
നാളുകൾ കഴിയുംതോറും തമ്മിലുള്ള അകൽച്ച കൂടി കൂടി വന്നു, എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കുമെങ്കിലും അതിനൊരു അർഥവും എനിക്ക്
💬 Comments
View all comments