0%

Chapter Title : സ്നേഹസാന്ദ്രം 1 [PROVIDENCER]

Author : Providencer Read All Parts 899

സ്നേഹസാന്ദ്രം Snehasandram | Author : Providence


You have a new mail form devika05
“ ഏട്ടാ .......
എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ........... ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ......... എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ........എന്നിട്ടും അഭിനയിക്കുവാ ......... എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ....... എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു.
പക്ഷേ.... ഏട്ടൻ ഒന്ന് ഓർക്കണം സ്വന്തം അമ്മയെ കുറിച്ച് ........ അമ്മ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്.........
ഞാനിപ്പോൾ ഇത് പറയാനല്ല ഇത് അയക്കുന്നേ....... ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അവസാനത്തെ സന്ദേശം ആകുമെന്ന്. ഏട്ടന്റെ ദേവൂട്ടീടെ എന്റെ കല്യാണമാണ് അടുത്ത മാസം 16 തിയതി. ഇത് ആദ്യം അറിയിക്കണ്ടത് എന്റെ ഏട്ടനെ തന്നെ ആണ്.
ഏട്ടൻ ആണ് എനിക്ക് എല്ലാം ........ അച്ഛനും അമ്മയും എല്ലാം...... ഏട്ടന്റെ ചൂടുപറ്റി ആണ് ഞാൻ ഉറങ്ങിയിരുന്നത്. ഏട്ടൻ ആണ് എന്നെ നോക്കിയത് വളർത്തിയതുമെല്ലാം ......
ആ ഏട്ടന്റെ അ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ആഗ്രഹമാണ് .........
കുഞ്ഞിലേ മുതൽ എന്റെ എല്ലാ ആഗ്രഹവും നടത്തിതന്ന എന്റെ ഏട്ടനോട് ഞാൻ ചോതിക്കാ ......... വരില്ലേ ..... ഏട്ടൻ എന്റെ കല്യാണം കൂടാൻ ....... എന്റെ കണ്ണ് ഒന്ന് നിറഞ്ഞാ സഹിക്കാത്ത എന്റെ പഴയ എട്ടനാന്നെ വരും അത് എനിക്ക് ഉറപ്പാ.....
വന്നോട്ടാ ഏട്ടാ..... ഞാൻ

💬 Comments

View all comments