0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Providencer Read All Parts 493

ഇല്ലേ ഇല്ലാ
ഇതുവരെ വന്നത് ആലോചനകൾ മുടക്കാം എങ്കിൽ.... നിന്നെ എന്റേത് ആക്കാനുള്ള വഴിയും എനിക്ക് അറിയാം.....
അത് ഇനി ആരെ കൊന്നിട്ടാണെങ്കിലും......
ഒരു തരത്തിൽ പറഞ്ഞാൽ താൻ എനിക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളു.... വരുന്ന എല്ലാ ആലോചനകളും താൻ മുടക്കി...... അതിന് എനിക്ക് നന്ദി ഉണ്ട് തന്നോട്. പക്ഷേ...... ഇപ്പോ താൻ പറഞ്ഞത് അതിന് ഞാൻ എന്റെ അച്ഛന്റെ മകൾ അല്ലാതെ ആയിരിക്കണം......
നിന്റെ തന്ത അയാൾ തന്നേ എന്നോട് പറയും എടുക്കാ ചരക്ക് ആയ നിന്നെ കെട്ടാൻ......
എന്നാൽ അന്ന് എന്റെ മരണം ആയിരിക്കും....... ആദിക് പകരം മറ്റൊരാൾ വരുന്ന അന്ന് എന്റെ മരണം ആണ്......
അവളുടെ ഒരു ആദി....... നീ തയ്യാറായിക്കോ ഏതോ ഒരു കോന്തൻ വന്നുണ്ട് നിന്നെ കെട്ടാൻ...... ഇത് ഞാൻ ഇപ്പോ മുടക്കുന്നില്ല....... ഇതായിരിക്കും നിനക്ക് വരുന്ന അവസാന ആലോചന അത് ഞാൻ ഉറപ്പ് തരുന്നു.......
ഇപ്പോൾ തന്നേ നിന്നെ ഇത് വിളിച്ചു പറഞ്ഞില്ലേ ഒരു സമാധാനം ഇല്ലാ...... ഇനി നീ ഫോൺ വച്ചോ.....
അവൾ തിരിച്ച് ഒന്നും പറയുന്നതിന് മുന്നേ തന്നേ രാകേഷ് ഫോൺ വച്ചിരുന്നു.......

അവൾ അക്കെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു......
ആദി..... അവൾ മനസ്സിൽ കൊണ്ട് നടന്നവൻ.........
തന്റെ ജീവന്റെ പാതി എന്ന് കരുതിയിരുന്നവൻ............
പ്രണയത്തിന്റെ മാസ്മരികമായ ഒരു ലോകത്തേക്ക് തന്നേ കൊണ്ട് പോയവൻ............
തന്നേ പ്രാണനിലേറെ സ്നേഹിച്ചവൻ..................
കുട്ടികാലം മുതൽക്കേ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം.......
എന്നാൽ ഇന്ന് അവൻ.... അവളുടെ ആദി...... അവൾക്കൊപ്പം ഇല്ലാ......
ഒറ്റപെടലുകളിൽ എന്നും അവളെ ചേർത്പിടിച്ചിരുന്നവൻ അവൻ

💬 Comments

View all comments