0%

Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]

Author : Kambikathakal Read All Parts 231

ആയിഷയെയും കണക്ട്ട് ആക്കുന്ന എന്തോ ഇണ്ട് അവളുടെ അടുത്ത്.

ഏട്ടൻ വട്ടാ...

ചെലപ്പോ ആകാം.....

അയ്യോ മറന്നു ഏട്ടൻ വന്നേ അവിടെ എല്ലാവരും ഏട്ടനെ നോക്കി ഇരിക്കുവാ....

എന്നാ വാ പോകാം....
എല്ലാവരും ഇരുന്ന് കഴിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് ചോദിച്ചു
നിനക്ക് എന്താ പ്ലാൻ.......?

ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..... ചുമ്മാ നടക്കാൻ......

ആഹാ..... ജോലിയും കുടുംബവും വേണ്ടന്ന്ണോ.....?

ജോലി ഓർത്തു നിങ്ങൾ പേടിക്കണ്ട.......

സംസാരം ഇനിയും തുടർന്നാൽ വഷളാകും എന്ന് മനസിലായ ഏട്ടത്തി ഇടയിൽ കേറി.....
അതെ അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.....

പിന്നേ അവിടെ ആരും മിണ്ടിയില്ല.....
പെട്ടെന്നു എന്റെ ഫോൺ റിങ് ചെയ്തു......
അക്ഷയ്....
ഞാൻ അറ്റൻഡ് ചെയ്യാൻ പുറത്തേക് പോയി.....
കാൾ കട്ടാക്കി തിരിച്ച് വരുമ്പോൾ എനിക്ക് മുന്നിൽ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.....
ഞാൻ നേരെ ചെന്ന് എല്ലാവരോടും ആയി പറഞ്ഞു....

എനിക്ക് നാളെ ഒരു യാത്ര ഉണ്ട്.....

കേട്ടപ്പോൾ തന്നേ അച്ഛൻ ഒന്ന് തറപ്പിച്ച നോക്കി..... എന്നിട്ട് ചോദിച്ചു....
എങ്ങോട്ടാ.....?

അത് ഇപ്പോ പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്..... പക്ഷേ ഒന്ന് പറയാം........ തിരിച്ച് വരും എത്രയും പെട്ടെന്നു......

ആയിഷയുടെ വീട്ടിലേക് ആണോ.....?

അല്ലാ പക്ഷേ അവൾക് വേണ്ടി..... ഇതെങ്കിലും ഞാൻ അവൾക് വേണ്ടി ചെയ്യണം.....

ശെരി നീ പോയിട്ട് വാ.... പക്ഷേ ഒന്ന് പോയിട്ട് വരുമ്പോൾ നീ ഞങ്ങളുടെ പഴയ ഉണ്ണി ആകണം.....
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.............

എന്റെ മൗനം കണ്ട് അച്ഛൻ വീണ്ടും ചോദിച്ചു.

.
നീ എങ്ങനാ പോകുന്നേ..... ആവശ്യത്തിന് പൈസ ഉണ്ടോ.....?

ഞാൻ ബസിന് ആണ്..... പൈസ ഉണ്ട്....

എന്നാൽ ബസ് വേണ്ടാ ഏട്ടന്റെ ബൈക്ക് എടുത്തോ..... പൈസക് ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട....

ഞാൻ തലയിട്ടി കേട്ടു എന്ന് മാത്രം.....
എത്രയും പെട്ടെന്നു തിരിച്ച് വരാൻ നോക്കണം.... ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞങ്ങൾക് ആകില്ല.....

ശെരി പോയിട്ട് വരൂ.....
അവിടെ മറ്റാർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല......
ഞാൻ പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു പിന്നീട്......
രാവിലെ ദേവു വന്നു..... അവൾ ആകെ വിഷമത്തിൽ ആണ്......

💬 Comments

View all comments