0%

Chapter Title : സ്നേഹസീമ 2 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 4.3K

കണ്ടു കൊണ്ട് തന്നെയാണ് ഇരിക്കുന്നത്. ഞാൻ ടീച്ചർക്ക് കപ്പിൽ ചായ പകർത്തി.

ഞാൻ : ടീച്ചർ കട്ടനാണ്.... പാൽ ഉണ്ടായിരുന്നില്ല....മറന്നു വാങ്ങാൻ

ടീച്ചർ : അത് സാരല്ല്യ.... കട്ടനാ ഈ തണുപ്പിന് ബെസ്റ്റ്....അല്ല ഇവിടെ നല്ല തണുപ്പാണല്ലോ...

ഞാൻ : ഡിസംബറിൽ എവിടെയും തണുപ്പല്ലേ.... പക്ഷെ ഇവിടെ എന്തായലും നല്ല തണുപ്പാ...

ടീച്ചർ ചായ ഒരു സിപ് കുടിച്ചതും എന്നെ ഒന്ന് നോക്കി. ആമുഖത്തു എന്തോ ഒരു വൈക്ലബ്യം കാണാം.. ടീച്ചർ കപ്പ്‌ താഴെ തന്നെ വെച്ചു...

ഞാൻ : ചായ പണി പാളി അല്ലെ....

എനിക്ക് ചെറിയ ചമ്മൽ വന്നു. എന്നാലും ഞാൻ എന്റെ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങി.

ടീച്ചർ : എന്റെ അഖിലെ... ഒറ്റയ്ക്ക് ഇത്ര നാളായി ഇവിടെ താമസിക്കുന്ന ഒരാൾക്ക് ഒരു ചായ പോലും ഇടാൻ അറിയില്ല എന്നറിഞ്ഞാൽ മോശമാണെ. ഞാൻ വനജേച്ചിയോട് പറയട്ടെ...

ടീച്ചർ ഒന്ന് ആക്കി ചിരിച്ചു.... എന്തോ ടീച്ചറുടെ ആ ചിരി കാണാൻ നല്ല ചന്തം.

ഞാൻ : അയ്യോ ചതിക്കല്ലേ പൊന്നു ടീച്ചറെ..  ഞാൻ അങ്ങനെ കുക്കിംഗ്‌ ഒന്നും ഇല്ല..... വല്ലപ്പോളും ഒരു ഓംലറ്റ് ബ്രെഡ് ജാം അല്ലാതെ ഒന്നും പരീക്ഷിക്കാറില്ല.... ഒക്കെ പുറത്തു നിന്നാണ്....

ടീച്ചർ : ആ അങ്ങനെ വരട്ടെ... അതാണ് ഇത്ര ക്ഷീണം.... ശരീരത്തിൽ ഒന്നും ഇല്ല.. അമ്മ പറഞ്ഞിരുന്നു...

ഞാൻ : എന്നാലും ടീച്ചർക്ക് എന്നെ എങ്ങനെ മനസ്സിലായി സ്റ്റേഷനിൽ വെച്ചു.

ടീച്ചർ :  അതോ... അമ്മ നിന്റെ ഫോട്ടോസ് ഒക്കെ കാണിച്ചിരുന്നു. പിന്നെ മോള് വന്നപ്പോൾ ഇടയ്ക്ക് ഫേസ്ബുക്കിൽ

💬 Comments

View all comments