Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
കട്ടിലിൽ കിടന്നു വിഷമത്തോടെ ടീച്ചറുടെ സംസാരമൊക്കെ കേട്ടു.... വളരെ ഹാപ്പി ആയാണ് ടീച്ചർ സംസാരിച്ചത്....
എന്റെ വാതിൽ ചെറിയത് മെല്ലെ തുറന്നു ടീച്ചർ ലൈറ്റ് ഇട്ടു...
ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല .
സീമ : അഖി.... കഴിക്കുന്നില്ലേ...
ഞാണ ഉറക്കത്തിലെന്ന പോലെ കിടന്നു....
സീമ : അഖി....
ഞാൻ തിരിഞ്ഞു നോക്കി..
ഞാൻ : എന്താ ടീച്ചർ...
സീമ : കഴിക്കുന്നില്ലേ എന്ന്...
ഞാൻ : വിശപ്പില്ല
സീമ : അതെന്താ നിനക്ക് വിശപ്പില്ലാത്തത്
ഞാൻ : അറിയില്ല... വിശപ്പില്ല..
സീമ : വെറുതെ ഇങ്ങനെ കുടിച്ചു കിടന്നോ.... വല്ലതും കഴിച്ചു കിടന്നൂടെ...
ഞാൻ : വേണ്ടന്നെ...
സീമ : എന്നാൽ ഉണ്ടാക്കുമ്പോൾ പറഞ്ഞൂടായിരുന്നോ....
ഞാൻ : ടീച്ചറുടെ വിശപ്പ് മാറിയില്ലേ...
സീമ : മാറിയെങ്കിൽ...
ഞാൻ : ടീച്ചർ കിടന്നോളൂ... ഞാൻ വിശക്കുന്നുണ്ടെങ്കിൽ എടുത്തു കഴിച്ചോളാം
സീമ : ഓഹ്...വേണമെങ്കിൽ കഴിച്ചാൽ മതി... നീ കഴിച്ചില്ലെങ്കിൽ നീ പട്ടിണി... എനിക്കെന്താ...
ഞാൻ : അത് സാരല്ല... ഞാൻ അല്ലെ പട്ടിണി... പോയി കിടന്നോ...
സീമ : ശരി എന്നാ...
ഞാൻ : ഗുഡ് നൈറ്റ്...അല്ല അതും ഞാൻ തന്നെ പറഞ്ഞേക്കാം....
സീമ : ഓക്കേ... ഗുഡ് നൈറ്റ്...
ഞാൻ : അല്ല പതിവുകൾ ഓക്കേ തെറ്റുകയാണല്ലോ...
സീമ : അതെ... ഞാൻ അവുടുന്നു പോരുമ്പോൾ വിചാരിച്ച ഒന്നുമല്ല ഇവിടെ നടന്നത്
അത് ഗൗരവത്തോടെ തന്നെയാ ടീച്ചർ പറഞ്ഞത്...
ഞാൻ ഒന്നും മിണ്ടിയില്ല....അതും പറഞ്ഞു ടീച്ചർ കത്താകും ചാരി പോയ്...
എല്ലാം ശൂന്യമായി പോയല്ലോ... ടീച്ചർ
💬 Comments
View all comments