0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5294

: നിന്റെ ഇഷ്ടം....

ഞാൻ രണ്ടു ആലു പരാത്തയും പിന്നെ ഒരു ബട്ടർ ഓംലെറ്റും വെജ് കറിയും പറഞ്ഞു...

കൊണ്ട് വരേണ്ട താമസം സീമ ചാടി വീണു...

ഞാൻ : ഇത്രയും വിശപ്പോ...

സീമ : ങാ.... നല്ല ടേസ്റ്റ് ഉണ്ട്...

ഞാൻ : കേറ്റി വിട്.....

ഞാൻ ബട്ടർ ഓംലറ്റ് പാതി കഴിച്ചു... ബാക്കി ഒക്കെ തട്ടിയത് സീമയാ....

ഞാൻ : രണ്ട് മസാല ചായ....

അതും ഞങ്ങൾ കുടിച്ചു....

ഞാൻ : ഇനി എന്തെങ്കിലും വേണോ...

സീമ : വേണ്ട... ഇപ്പൊ ഫുൾ ആയി..

ഞാൻ : ആണോ... ആ വയർ കാണിച്ചേ... നോക്കട്ടെ...

സീമ : അങ്ങനെ ഇവിടെ വെച്ചു വേണ്ട.... അയ്യെടാ....

ഞാൻ : അതിനെന്താ...

സീമ : അതിനു പലതുമുണ്ട്...

പൈസയും കൊടുത്ത ഞങ്ങൾ വിട്ടു...

ഞാൻ : 2 മണി കഴിഞ്ഞു...പരമാവധി എവിടെ എത്തുന്നുവോ അവിടെ വരെ പിടിക്കാം....

സീമ : ഓക്കേ...

ഞങ്ങൾ യാത്ര തുടർന്നു.... വിശപ്പ് മാറിയതിന്റെ ഒരു ആശ്വാസം ആ മുഖത്തുണ്ട്....

നല്ല ബെസ്റ്റ് റോഡ് ആയതുകൊണ്ട് പിന്നെ രാത്രി ആയതുകൊണ്ട് നല്ല സ്പീഡ് പിടിക്കാൻ പറ്റി.... നേരിയ സൗണ്ടിൽ പാട്ടും കെട്ട് പോവാൻ എന്താ സുഖം... കൂടെ നമ്മുടെ പ്രിയപെട്ടവളുണ്ടെങ്കിലോ.... പറയുകയേ വേണ്ട...

ഞാൻ : എടൊ ഭാര്യേ...

ഞാൻ: ഹലോ

കുറച്ചു നേരം മിണ്ടാട്ടമില്ലാതെ നോക്കിയപ്പോൾ ആൾ നല്ല ഉറക്കം...

ഞാൻ : നീ ഉറങ്ങുവാണോ...

സീമ : കുറച്ചു നേരം.... പ്ലീസ്.....

പാവം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞു വന്നിട്ട് എന്റെ കൂടെ കൂടിയതാ.... കേക്കും കളിയും പാർട്ടിയും..., ക്ഷീണമായിട്ടുണ്ടാവും....

ഞാൻ ഗ്ലാസുകൾ കയറ്റി ac ചെറിയ തോതിൽ ഇട്ടു....

ആൾ നല്ല ഉറക്കമായി.....

പക്ഷെ ഞാൻ നല്ല എനർജി മൂഡിൽ തന്നെ ആയിരുന്നു....

കാർ പഞ്ചഗാവും കാപ്രിവാസും മാൽപുരയും കഴിഞ്ഞു..... ഡ്രൈവിങ്ങിനിടയിൽ ഞാൻ ടീച്ചർ വന്നത് മുതൽ ഉള്ള കാര്യങ്ങൾ ഓർത്തു പോയി....

ആരാണിവൾ.... എന്റെ പഴയ ടീച്ചർ....കുറെ കാലങ്ങൾക്ക് ശേഷം എന്നോടൊപ്പം കുറച്ചു ദിവസത്തേക്ക് നിൽക്കാൻ വന്ന എന്റെ നാട്ടുകാരി....

💬 Comments

View all comments