Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഫോട്ടോസ് ഒക്കെ എടുത്തതല്ലേ...
സീമ : പോകുന്നതിനു മുൻപ് തൊഴണം...
ഞാൻ : എന്നാ നേരത്തേ പറഞ്ഞൂടെ....പൂജയുള്ളപ്പോൾ പ്രസാദം കിട്ടിയേനെ...
സീമ : വേണ്ട.. അന്ന് പോയ പോലെ രാത്രി പോയാൽ മതി...
ഞാൻ : എന്നാ വാ പോവാം...
ഞങ്ങൾ മാളിൽ നിന്നു ഇറങ്ങി നേരെ ഓട്ടോ വിളിച്ചു ഫ്ലാറ്റിൽ എത്തി..... കീ എന്റെ കയ്യിൽ ഉണ്ടായിരുന്നു... കാർ എടുത്തു വിട്ടു ഗുരുഗ്രാമിലേക്ക്..... ഒന്നര മണിക്കൂർ എടുത്തു അവിടേക്ക്...
അവസാനം 10.30 യോടെ ഞങ്ങൾ അമ്പലത്തിൽ എത്തി....
പടികൾ ഞങ്ങൾ കൈ ചേർത്ത് പിടിച്ചു കയറി.... സീമയുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു....
പടികൾ കയറി അമ്പല നടയിൽ എത്തി.... അന്നത്തെ പോലെ തന്നെ ആരുമില്ല... കുറച്ചാളുകൾ അവിടെ ഇവിടെ ആയി ഇരിക്കുന്നു... ഉറങ്ങുന്നു....
സീമ നടയിൽ ചെന്നു പ്രാർത്ഥിച്ചു..... ഒപ്പം കരച്ചിലിന്റെ തേങ്ങലും കേൾക്കാം..... ഞാനും ഒപ്പം പ്രാർത്ഥിച്ചു....
ഒരുപാട് നേരം അവൾ അവിടെ നിന്നു പ്രാർത്ഥിച്ചു....ഞാൻ കെട്ടിയ താലി അവൾ കയ്യിൽ മുറുകി പിടിച്ചു കരയുന്നുണ്ടായിരുന്നു....
സീമ : കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം...
ഞാൻ : മം....
ഞങ്ങൾ അവിടെ പാറകെട്ടിൽ ഇരുന്നു താഴത്തെ ഭംഗി ആസ്വദിച്ചു ഇരുന്നു.... രാത്രിയുടെ മനോഹാരിത മുകളിൽ നിന്നു ആദ്യമായി കാണുന്നത് പോലെ സീമ എന്നോടൊപ്പമിരുന്നു കണ്ടു.... അവിടെ ഇവിടെ ആയി ചില വണ്ടികൾ പോകുന്നു..... പിന്നെ ചില വീടുകളിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്ന.... ചുറ്റും ശാന്തമായ അന്തരീക്ഷം.....
സീമ : ഏട്ടാ...
ഞാൻ : മം...
സീമ : നാളെ ഞാൻ ഈ നേരത്ത് എന്റെ വീട്ടിലാകുമല്ലേ...
ഞാൻ : മം.... ദാസേട്ടന്റെ ഭാര്യയായി...
സീമ കൈകളിൽ അമർത്തി
സീമ : പോവാൻ മനസ്സ് അനുവദിക്കുന്നില്ല
ഞാൻ : പോവാതിരുന്നൂടെ
സീമ എന്നെ യൊന്നു നോക്കി.... ഇടാതെ കണ്ണിന്റെ കോണിൽ നിന്നു നീരോഴുകി...
സീമ : ഞാൻ പോയി കഴിഞ്ഞാൽ വിഷമിക്കരുത്...
ഞാൻ : അതെങ്ങനെ പറ്റും...
സീമ : പറ്റണം.... എന്നാലേ എനിക്കവിടെ സമാധാനത്തോടെ ഇരിക്കാൻ പറ്റൂ....
ഞാൻ : നിനക്ക് പറ്റുമോ... എന്നെ കാണാതെ.
💬 Comments
View all comments