0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 3299

സീമ : അറിയില്ല... പക്ഷെ ഞാൻ പരമാവധി ശ്രമിക്കും... അവിടെ ചെന്നു കഴിഞ്ഞാൽ പിന്നെ അവിടത്തെ കാര്യങ്ങളായി... ദാസേട്ടൻ മകൾ പേരകുട്ടി വീട്.....എല്ലാം സഹിക്കാനുള്ള ശക്തി കിട്ടാൻ വേണ്ടിയാണു ഞാൻ ഇങ്ങോട്ടു പോന്നത്...

ഞാൻ : എന്റെ ജീവിതം മാറ്റി മറിച്ചല്ലേ നീ പോകുന്നത്...

സീമ തോളിൽ തല ചായ്ച്ചു

ഞാൻ : എന്നോട് ദേഷ്യമുണ്ടോ

സീമ : എന്തിനു.... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസങ്ങൾ സമ്മാനിച്ചതിനോ....

വിദൂരതയിലേക്ക് നോക്കി ഞങ്ങളിരുന്നു

സീമ : പിന്നെ... ഞാൻ പോയാൽ ഇനി ഇങ്ങനെ കുത്തഴിഞ്ഞ ജീവിതം ഒന്നും വേണ്ടാട്ടോ

ഞാൻ : ഇല്ല

സീമ : സത്യം

ഞാൻ : സത്യം

സീമ : മം ഞാൻ വിശ്വസിച്ചു

ഞാൻ : ഇനിയും വയ്യ വിഷമിക്കാൻ... അതോണ്ട് സത്യം...

സീമ : നീ കല്യാണം കഴിക്കണം..... നല്ലൊരു പെണ്ണിനെ....

ഞാൻ : അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം

സീമ : ഇല്ല..... ഇനിയും ഒറ്റപെടത്തിരിക്കാനാ ഞാൻ പറയുന്നേ...

ഞാൻ : വേണം.... എനിക്കറിയാം... പക്ഷെ നിനക്ക് പകരം ഒരാളെ..... സമയമെടുക്കും....

സീമ : മതി.... പക്ഷെ ഒരുപാട് സമയം എടുക്കണ്ട.... അപ്പോഴേക്കും വിഷമം ഒക്കെ മാറും

ഞാൻ : മാറിയാൽ മതി...

സീമ എന്റെ കയ്യിൽ പിച്ചി...

ഞാൻ : പക്ഷെ രാവിലത്തെ ചായയും ബ്രേക്ക്ഫാസ്റ്റും ഞാൻ എന്ത് ചെയ്യും....

സീമ : തന്നെത്താൻ ഉണ്ടാക്കി കഴിക്കണം

ഞാൻ : ഓരോന്ന് വന്നു ചെയ്തു മനുഷ്യന് ശീലായപ്പോൾ പറയുന്നത് കണ്ടോ...

സീമ : അല്ല പിന്നെ.... എനിക്ക് പനിച്ചപ്പോ ചായ ഇട്ടു തന്നല്ലോ... അത് പോലെ കാര്യങ്ങൾ ചെയ്യാ....

ഞാൻ : പറ്റില്ല

സീമ : എന്ത് മടിയാണ് ഏട്ടാ

ഞാൻ : ഐഷു നന്നായി ചായയും ബ്രേക്ക്ഫാസ്റ്റും വെക്കുമെന്നാ കേട്ടത്...

സീമ : കൊല്ലും ഞാൻ.....

ഞാൻ : എന്തിനു

സീമ : ഇനി ഐഷുവും വേണ്ട.....വേറെ ആരും വേണ്ട...

ഞാൻ : സീമയോ...

സീമ എന്നെ തറപ്പിച്ചു നോക്കി

സീമ : ഇനി ഒരു പെണ്ണിനെ

💬 Comments

View all comments