Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
എനിക്ക് ഡ്രെസ്സുകൾ വാങ്ങി തന്നതിന്... അങ്ങനെ എല്ലാത്തിനും നന്ദി....
പക്ഷേ എന്റെ കഴുത്തിൽ താലി കെട്ടിയതിനു മാത്രം നന്ദി എത്ര പറഞ്ഞാലും മതി വരില്ല.... എന്റെ ജീവിതത്തിൽ തന്ന സന്തോഷത്തിനു ഇനി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത നല്ല മുഹൂർത്തങ്ങൾ എനിക്ക് സമ്മാനിച്ച നിനക്ക് നന്ദിയോടെ ഈ ഭാര്യ എന്നുമോർക്കും....
എനിക്കിനിയും നമ്മുടെ വിവാഹം കഴിഞ്ഞ അമ്പലത്തിലേക്ക് പോകണമെന്നുണ്ട്... പക്ഷെ എന്നെ വല്ലാതെ മിസ്സ് ചെയ്യുമ്പോൾ ഏട്ടന് അവിടെ പോകാം.....
എന്റെ മനസ്സ് മുഴുവനും നമ്മുടെ ഫ്ലാറ്റിലും പിന്നെ അമ്പല നടയിലും വെച്ചാണ് ഞാൻ ഡൽഹി വിടുന്നത്...
ഒറ്റപ്പെടരുത്.. ഞാൻ പറഞ്ഞ പോലെ നല്ലൊരു പെണ്ണിനെ കൂട്ടു പിടിച്ചു അവളെ നന്നായി സ്നേഹിക്കണം... എന്നെ സ്നേഹിച്ച പോലെ..... നന്നായി സന്തോഷത്തോടെ ജീവിക്കുന്നത് കാണണം....
നാട്ടിൽ വരുമ്പോൾ അവിടെ നിന്റെ പഴയ സീമ ടീച്ചർ കാത്തിരിപ്പുണ്ടാവും....
മറക്കില്ല.... ഒരിക്കലും....ഒന്നിനെയും.... നമ്മുടെ സെക്യൂരിറ്റി, കിഷൻ ലാൽ, അഹാന, രഞ്ജിത്ത്,സാക്ഷി,ഭുവൻ, വീവ്ക് സർ, ഐഷു, മോഹൻ ബയ്യ, ജിത്തു....
എന്നെ നീ കൊണ്ടു പോയ സ്ഥലങ്ങൾ വാങ്ങിച്ചു തന്നെ ഭക്ഷണങ്ങൾ ഡ്രെസ്സുകൾ നമ്മുടെ യാത്രകൾ.... എന്നും എനിക്ക് പ്രിയപ്പെട്ടതാണ്....
കൊണ്ട് പോകുന്നത് എന്റെ ഏറ്റവും വലിയ നിധിയാണ്... ഏട്ടൻ കെട്ടിയ താലി..... മരിക്കും വരെ എന്നിൽ Mrs. സീമ അഖിൽ അവശേഷിക്കും......എന്റെ ശരീരത്തിൽ ഏട്ടന്റെ സ്നേഹം പതിയാത്ത ഒരു അംശം പോലുമില്ല.....അത് മതി ഈ ജീവിതമാകെ സന്തോഷിക്കാൻ....
ഞാൻ പോവാണ് ഏട്ടാ... നമ്മുടെ നാട്ടിലേക്ക്.... സ്നേഹം സ്നേഹം മാത്രം.....
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടം...... ഏട്ടൻ...... Miss u..... ഉമ്മ.......
എന്നു സ്വന്തം ഭാര്യ... സീമ അഖിൽ.......
_________________________________________________________
കത്ത് വായിച്ചു കഴിഞ്ഞത് ആകാശത്തു ഞാനൊരു വിമാനം പറഞ്ഞു പോകുന്നത് കണ്ടു....
ചിലപ്പോൾ അതിൽ അവളുണ്ടായിരിക്കാം..... കരച്ചിലോടെ ഞാൻ ആകാശത്തേക്ക് കൈ വീശി........
The end..............
നന്ദി നന്ദി നന്ദി.....
സീമയുടെ കഥ ഇവിടെ അവസാനിക്കുന്നു..... കഥയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊള്ളുന്നു....
ഇത്രയും നാളും തന്ന ലൈകുകളും കമന്റ്സിനും പ്രോത്സാഹങ്ങൾക്കും നന്ദി.... നല്ല വിമർശനങ്ങൾക്ക് അതിനേക്കാൾ നന്ദി..... കൂടുതൽ
💬 Comments
View all comments