0%

Chapter Title : സ്നേഹസീമ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 3.1K

ASM ആയി ജോലി ചെയുന്നു...ഇപ്പൊ 4 കൊല്ലമായി ഈ കമ്പനിയിൽ. നല്ല ശമ്പളവും ഇൻസെറ്റീവും.... പിന്നെ 30 വയസ്സ് പ്രായവും....

പ്ലസ് ടു കഴിഞ്ഞു നാട്ടിൽ നിന്ന് ഡൽഹിയിൽ ഉള്ള ചെറിയച്ഛന്റെ അടുത്തേക്ക് വണ്ടി കയറിയതാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ചെയ്തു തരക്കേടില്ലാത്ത രീതിയിൽ പാസ്സ് ഔട്ട്‌ ആയപ്പോ ഇവിടത്തെ ഒരു വലിയ കമ്പ്യൂട്ടർ ഔട്ലെറ്റിൽ സർവീസ് എഞ്ചിനീയർ ആയി കയറിയതാണ്. പിന്നീട് എന്റെ നാവിന്റെ മിടുക്കും കുറച്ചു ബുദ്ധിയും എക്സ്പീരിൻസും ഒക്കെ കണ്ടു സെയിൽസിലേക്ക് മാറ്റി... അതായിരുന്നു ടർണിങ് പോയിന്റ്. പിന്നീട് ഞാൻ നല്ലൊരു ഓഫർ Dell തന്നപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ഭാഗ്യത്തിന് ആ ജോലിയും കിട്ടി.

എയർ ഫോഴ്സ് ജീവിതത്തിൽ നിന്ന് റിട്ടയർ ആയപ്പോൾ ചെറിയച്ഛനും കുടുംബവും നാട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തതിനാൽ ഞാൻ ഡൽഹിയിൽ തനിച്ചായി. പക്ഷെ നല്ല ജോലിയുള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ ഞാൻ സമ്പാദിച്ചിട്ടു വേണ്ട പാലക്കാട്‌ (കൊടുവായൂർ) ജന്മിയായ പുത്തൻപുരയ്ക്കൽ വാസുദേവൻ മേനോന് കുടുംബം പുലർത്താൻ.

അച്ഛനും എന്റെയമ്മ വനജയും പിന്നെ ചേച്ചി ആരതിയുമടങ്ങുന്ന കുടുംബം. ചേച്ചി കല്യാണം കഴിഞ്ഞിട്ടിപ്പോ 7 കൊല്ലമായി. ചേച്ചിയിപ്പോ തൃശൂർ ആണ്. അളിയൻ തൃശൂർ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. കുട്ടികൾ ഇതുവരെ ആയിട്ടില്ല, അത് മാത്രമാണ് ഞങ്ങളുടെ കുടുംബത്തിലുള്ള ഏക വിഷമം.. ഇപ്പൊ 6 മാസമായി നാട്ടിൽ പോയി വന്നിട്ട്. കൊല്ലത്തിൽ ഉത്സവത്തിന് ഒരു 2 ആഴ്ച അവധിയെടുത് പോകും.പിന്നെ ഇടയ്ക്ക് കൂടുതൽ ദിവസം ലീവ് ഉണ്ടെങ്കിൽ പോയി പിന്നെ ഇപ്പൊ ഈ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ കോളും ഒക്കെ

💬 Comments

View all comments