0%

Chapter Title : സ്നേഹതീരം 1 ( Rekha’s Love shore )

Author : രേഖ Read All Parts 202

.

32 വയസിൽ അങ്ങിനെ ഒരു ജോലിയും കിട്ടി , ഭർത്താവിന്റെ കുടുംബത്തിന് അത്യാവശ്യത്തിനു സാമ്പത്തികം ഉള്ളതിനാൽ പലർക്കും കയ്യിൽ എത്തേണ്ടതുപോലെ കയ്യിൽ എത്തിയപ്പോൾ എനിക്കും സർക്കാർജോലി ആയി , എന്നിരുന്നാലും എനിക്ക് ഈ നിമിഷംപോലും ഇങ്ങിനെ ഞാൻ നേടിയെടുത്ത ജോലിയോടുള്ള കുറ്റബോധവും എന്നോടൊപ്പം ഉണ്ട് .ഭർത്താവിനാണെകിൽ പണ്ടത്തേതിനേക്കാൾ വലിയ പദവിയും രണ്ടു ചെറിയ കമ്പനികളുടെയും ഉടമയുമാണ് . എങ്ങിനെയാണ് ഏതെല്ലാം ഒരു വിദ്യാഭ്യാസവും ഇല്ലാതെ ഇയാൾ നേടിയെന്നത് എനിക്കും ഒരു ചോദ്യചിഹ്നമാണ് ,പലരും വേണ്ടാത്ത പല ബിസിനെസ്സ് ഉണ്ട് എന്ന് പറയുമ്പോളും , ഞാൻ ചോദിച്ചാൽ പറയും നീ അതൊന്നും അറിയേണ്ട , നിനക്കും മക്കൾക്കും ഞാൻ ഒരു കുറവും വരുത്തുന്നില്ലല്ലോ എന്ന് , പലരും പലതും പറയും നീ അതൊന്നും കേൾക്കാൻ നിൽക്കേണ്ട എന്നും , ഭർത്താവിൻറെ അയൽവാസിയുണ്ട് ഒരു മൂസാക്ക , ഈ മൂസാക്കയാണ് എനിക്ക് ഈ ജോലി വാങ്ങിത്തരുന്നതിൽ എന്നെ സഹായിച്ചത് , പാവമാണ് ഈ ഇക്ക , ഇക്കാക്ക് ഞാൻ ഒരു മോളെപോലെയാണ് , ഇക്ക വീട്ടിൽ പറഞ്ഞു നമ്മുടെ അടുത്ത് ജോലി വാങ്ങിയാൽ പലരും പലതും പറഞ്ഞു കേസ് ആക്കും , അതുകൊണ്ടു മോള് പെടും അതിനാൽ നമ്മുക്ക് ഈ കോഴിക്കോട് നിന്ന് മാറി വേറെ എവിടേക്കിലും നോക്കാം എന്ന് പറഞ്ഞു , പിന്നെ എനിക്ക് കിട്ടിയ 2 ഓപ്ഷൻസ് ആണ് ഒന്നുകിൽ എറണാംകുളം അല്ലേൽ പാലക്കാട് , എനിക്ക് മനസുകൊണ്ട് കുറച്ചു ആഗ്രഹം ഉണ്ടായിരുന്നു എറണാംകുളം , എറണാംകുളം എന്ന് കേൾക്കുമ്പോളേക്കും  വീട്ടിൽ പറഞ്ഞു പലജാതി ആൾക്കാരാണ്  അവിടെ ഭയകര തിക്കും തിരക്കും നീ അവിടെ പോകണ്ട എന്ന് ( എറണാംകുളം ജനങ്ങൾ ഒന്നും കരുതരുത് അവർ എറണാംകുളം എന്താണ് എന്ന് ശെരിക്കും അറിയാതെയാണ് ) എനിക്ക് ദേഷ്യത്തെ അടക്കാൻ കുറച്ചു ബുദ്ധിമുട്ടിയെക്കിലും അതല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല , ഞാൻ കരുതിയിരുന്നു ഈ പട്ടിക്കാടിൽ നിന്ന് ഒരു മുക്തി , ഈ പട്ടിക്കാടിന്റെ വിലയറിഞ്ഞത് ഇവിടെ നിന്ന് വിട്ടുമാറിയപ്പോളാണ് , ജനിച്ചു വളർന്ന സ്ഥലം സ്വർഗത്തേക്കാൾ

💬 Comments

View all comments