Chapter Title : സ്നേഹവും പ്രണയവും [Abraham Ezra]
കയറുന്നതിനുമുമ്പ് ഒരു നോട്ടം ആ മാൻപേട കണ്ണുകൾ കൾ എന്നെ നോക്കി.... പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവൾ കയറി പോയി....
എന്താണെന്നറിയാത്ത മനസ്സിൽ ഒരു സന്തോഷം.... അല്പനേരത്തിനുശേഷം അമ്മ ചേച്ചി അമ്പലത്തിൽ നിന്ന് ഇറങ്ങി വന്നു ശേഷം എനിക്ക് കുറി തൊട്ടു തന്ന് പ്രസാദവും നീട്ടി....
എന്നാൽഎൻറെ കണ്ണ് അമ്പലത്തിൽ അകത്തേക്ക് തന്നെ പോയത് കണ്ടു ചേച്ചി ചോദിച്ചു...."ആരാടാ നോക്കി വച്ചേ...."
ഞാൻ പെട്ടെന്ന് ചേച്ചി യെ ശ്രദ്ധിച്ച് അവിടെ തന്നെ ഇരുന്നു...
"ആരാണെന്ന് അറിയില്ല ഒരു പെൺകുട്ടി ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ല ഇല്ല.... ഒന്ന് സെറ്റ് ആക്കി തരുമോ..??" ഞാനൊന്നു എറിഞ്ഞു നോക്കി ...
"അയ്യടാ ചെക്കന്റെ പൂതി.... വന്നു വണ്ടി എടുക്..." - ചേച്ചി
"പ്ലീസ് ചേച്ചി ഒരു അഞ്ചുമിനിറ്റ് എനിക്കുവേണ്ടി കാത്തു നിൽക്ക്" - ഞാൻ...
"ശെരി"...
അല്പ സമയത്തിനു ശേഷം ആ പെൺകുട്ടി നെറ്റിയിൽ ഒരു കുറിയൊക്കെ തൊട്ട് കൈയിൽ പ്രസാദവുമായി അമ്പലത്തിൽ നിന്നും തിരിഞ്ഞു നിന്നിറങ്ങി വന്നു....
ഞാൻ പതിയെ ചേച്ചിയെ വിളിച്ചു ചൂണ്ടിക്കാണിക്കാതെ മെല്ലെ അവളുടെ യുടെ അടയാളങ്ങൾ പറഞ്ഞുകൊടുത്തു....
ഒരു ഗ്രേ കളർ ചുരിദാറും ബ്ലാക്ക് ജീനും ആയിരുന്നു അവളുടെ വേഷം.... അവളെ കണ്ടപ്പോൾ തന്നെ എൻറെ ചേച്ചിയുടെ മുഖത്തെ തിളക്കം ഞാൻ കണ്ടിരുന്നു... അവളെ ചേച്ചിക്ക് ബോധ്യമായി എനിക്ക് മനസ്സിലായി ആയി....
അവൾ കൂട്ടുകാരികളോട് ഒപ്പം തിരിച്ചു വീട്ടിലേക്ക് നടന്നു പോകുമ്പോൾ എന്നെ ഇടങ്കണ്ണിട് നോക്കുന്നത് ഞാൻ കണ്ടു.... ഇടം കണ്ണിട്ടു നോക്കുന്ന ത് പിടിക്കപ്പെട്ടപ്പോൾ അവൾ തല ചരിച്ച് മറ്റെവിടെയോ നോക്കി നടന്നു...
💬 Comments
View all comments