Chapter Title : സ്നേഹയുടെ ചേഞ്ച് 3 [ജോണിക്കുട്ടൻ]
വിട്ടു പറഞ്ഞില്ല)
ജസ്സി " അപ്പോൾ ഇന്ന് ലീവ് ആണോ? "
സ്നേഹ " ആ… ഒന്നു ലീവ് എടുക്കണമെന്ന് വച്ചു "
ജസ്സി രണ്ടു പേരോടുമായി "എന്താ നിങ്ങൾ ഇന്നത്തേക്ക് വല്ല പരിപാടിയും പ്ലാൻ ചെയ്തിട്ടുണ്ടോ?"
നിതിൻ " ഇതു വരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല… നീ വന്നിട്ട് നിന്റെ ഒപ്പം പ്ലാൻ ചെയ്യാം എന്നു വച്ചു ".
ജസ്സി "ഗ്രേറ്റ്…നിങ്ങളുടെ ഇന്നത്തെ പ്രോഗ്രാമിൽ എന്നെകൂടി ഉൾപെടുത്തിയതിൽ ആദ്യമായി ഞാൻ നന്ദി പറയട്ടെ "...
നിതിൻ "ഡാ ഡാ അധികം ഫോർമാലിറ്റി ഒന്നും ഇറക്കല്ലേ "...
ജസ്സി " എന്നാ ഇറക്കുന്നില്ല… എന്നിട്ട് എന്താ പ്രോഗ്രാം? ഒരു മൂവി ആയാലോ?" അതും പറഞ്ഞവൻ നിതിന്റെയും സ്നേഹയുടെയും മുഖത്ത് മാറി മാറി നോക്കി…നിതിന്റെ മുഖത്ത് പ്രതേകിച്ചു ഒരു ഭാവഭേദവും കണ്ടില്ലെങ്കിലും സ്നേഹയുടെ മുഖത്ത് ഒരൽപ്പം ഇഷ്ടപ്പെടാത്ത ഭാവം പോലെ തോന്നി അവൻ നിതിന്റെ മുഖത്തേക്ക് നോക്കി…
ഇതിനകം സ്നേഹയുടെ ഭാവം തിരിച്ചറിഞ്ഞ നിതിൻ ജസ്സിയോട് പറഞ്ഞു " ചേച്ചിക്ക് നിന്നെ കൂടുതൽ ഡീറ്റെയിൽ ആയി പരിചയപ്പെടണം എന്നാണ്… അതിനു കുറച്ചു തുറന്നുള്ള സംസാരം വേണം…അതാണ് ചേച്ചിക്ക് വേണ്ടത്…തീയറ്ററിൽ ഒക്കെ അതിനു പറ്റുമോ? "
നിതിന്റെ അഭിപ്രായം കേട്ടതും സ്‌നേഹക്ക് അവനെക്കിറിച്ചു വലിയ മതിപ്പു തോന്നി…"തന്റെ മനസ്സിലുള്ള കാര്യം എത്ര കൃത്യമായി അവൻ മനസിലാക്കി അവതരിപ്പിച്ചിരിക്കുന്നു!!! ഒരു പക്ഷെ ശരത്തേട്ടൻ പോലും ഇത്ര കണ്ടു തന്റെ മനോവ്യാപരങ്ങളെ മനസ്സിലാക്കിക്കാണില്ല ".
ജസ്സി "എന്നാൽ പിന്നെ ചേച്ചിയുടെ അഭിപ്രായത്തിനു വിട്ടിരിക്കുന്നു…" അതു പറഞ്ഞു അവൻ സ്നേഹയുടെ മുഖത്ത് നോക്കി "
💬 Comments
View all comments