Chapter Title : സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ]
ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് ഉള്ള ഭാവം എന്ന് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു. നാണത്തോടെ അവൾ ഒന്ന് ചിരിച്ചിട്ട് തന്റെ മുഖം വീണ്ടും മറക്കുന്ന രീതിയിൽ അവന്റെ തോളത്തു പൂഴ്ത്തി. അവൻ അവളുടെ മുടിയെഴുകളിൽ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു.
ആ നിൽപ്പ് കുറെ നേരം അവർ നിന്നു. അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവന് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൾക്ക് ഒരു പ്രണയം അല്ല അത്, മറിച്ച് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവന് ഒന്ന് സമാധാനമായി... കഴിഞ്ഞ ഒരു ദിവസം മുഴുവനും അനുഭവിച്ചിരുന്ന ടെൻഷന്റെ ക്ഷീണം പെട്ടെന്ന് ഒന്ന് കുറഞ്ഞത് കൊണ്ടായിരിക്കാം അവന് ഉറക്കം വന്നത്…
ഉറക്കത്തിനുള്ള ആഗ്രഹം അവൻ അറിയിച്ചപ്പോൾ അവൾ എതിർത്തില്ല. അവളും അവനോടൊപ്പം കട്ടിലിൽ വന്നു കിടന്നു. പക്ഷേ അവനിൽ നിന്നും അകന്നു പുറംതിരിഞ്ഞ് ആണ് അവൾ കിടന്നത്.
അവൾ സ്വയം സമാധാനം കണ്ടെത്തിക്കൊള്ളട്ടെ എന്നുള്ള വിചാരത്തിൽ ശരത്ത് കണ്ണുകൾ അടച്ചു. ഒന്ന് രണ്ടു മണിക്കൂർ ഗാഢമായ ഉറക്കത്തിന് ശേഷം അവൻ കണ്ണുതുറന്നപ്പോൾ കട്ടിലിൽ നിർവികാരയായി എണീറ്റ് ഇരിക്കുന്ന സ്നേഹയെ ആണ് അവൻ കണ്ടത്.
അവളോട് കിടക്കാൻ നിർബന്ധിച്ചു തന്നെ അവൻ അവളെ അരികിൽ കിടത്തി കെട്ടിപ്പിടിച്ചു കിടന്നു. ഇതിനിടയ്ക്ക് അവളെപ്പിക്കാനും അവൻ മറന്നില്ല. എന്താണ് നടന്നതെന്ന് നാളെ പറയാം എന്നും സമാധാനമായി ഇരിക്കാനും പറഞ്ഞു അവൻ അവളോട് ഉറങ്ങാൻ ആവശ്യപ്പെട്ടു. എന്തായാലും താൻ ചെയ്ത തെറ്റ് ശരത് ക്ഷമിക്കും എന്നൊരു പ്രതീക്ഷ സ്നേഹക്ക് ഉണ്ടായി. ആ പ്രതീക്ഷ നൽകിയ ആശ്വാസത്തിൽ അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക്
💬 Comments
View all comments