Chapter Title : സോൾ മേറ്റ് [Danmee]
വിടുന്നതിനേക്കാൾ നല്ലത് അല്ലെ........ പിന്നെ നീ പഠിത്തം കഴിഞ്ഞു അച്ചന്റെ അടുത്ത് പോകും എന്നല്ലേ പറയുന്നത്....... ഞാൻ ഇവിടെ വല്ല ജോലിയും നോക്കാം "
അവൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാം കെട്ട് സമ്മതിക്കനെ അപ്പോൾ തോന്നിയുള്ളൂ. അന്ന് വൈകിട്ട് തന്നെ അവൻ അമ്മയോടും ആരതിയോടും മറ്റും യാത്ര പറഞ്ഞു ഇറങ്ങി. എനിക്ക് അവനെ തടയണം എന്ന ഉണ്ടായിരുന്നു . പിന്നെ ഇളയച്ഛനും അച്ഛനും അവൻ സ്വമേദ്യ പോകുന്നത് കണ്ട് സന്തോഷിച്ചിഇരിക്കുകയാണ്. ഞാൻ വല്ലതും പറഞ്ഞാൽ എല്ലാവരും എന്റെ നേരെ തിരിയും എന്ന എനിക്ക് ഉറപ്പായിരുന്നു.
വീട്ടിൽ നിന്നു പോയിക്കഴിഞ്ഞു അവനെ വല്ലപ്പോഴും മാത്രമേ കാണാൻ കിട്ടാറുണ്ടായിരുന്നുള്ളു. ഞാൻ കോളേജിലും അവൻ ചെറിയ ചെറിയ ജോലികളിലും തിരക്കിൽ ആയി. ഡിഗ്രി കഴിഞ്ഞു അച്ഛൻ എന്നെ സ്പെയിനിലേക്ക് കൊണ്ട് പോയി. അവിടെത്തെ ബിസിനസ് മുഴുവൻ എന്നെ ഏൽപിച്ചു നാട്ടിലേക്ക് തിരിച്ചു. സത്യം പറഞ്ഞാൽ നാടും അഖിലിനെയും മിസ്സ് ചെയ്‌തെങ്കിലും ഞാൻ അവിടെത്തെ ജീവിതരീതി ആയി പൊരുത്തപ്പെട്ടു തുടങ്ങി. പാർട്ടിയും ചിക്സ് മായി ഞാൻ അടിച്ചു പൊളിച്ചു. ഇടക്ക് ഞാൻ അഖിലിനെ വിളിച്ചു വിശേഷം പറയാറുണ്ടായിരുന്നു. അവനെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ല. അവനോട് പാസ്പോർട്ടും മറ്റ് ഡോക്യുമെന്റസും റെഡി ആക്കാൻ ഞാൻ വിളിച്ചു പറഞ്ഞിട്ട് ഉണ്ടായിരുന്നു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞു എനിക്ക് നാട്ടിൽ നിന്നു അച്ഛന്റെ കാൾ വന്നു.
" അനന്തു നീ ഉടനെ നാട്ടിലേക്ക് ഒന്നു വരണം.... ഇവിടെ കുറച്ച് കാര്യങ്ങൾ ഉണ്ട് പിന്നെ ആരതി യുടെ കല്യാണം ഉറപ്പിച്ചു ഉടൻ ഉണ്ടാകും ....... നീ
💬 Comments
View all comments