0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 713
അവിടെത്തെ  കാര്യങ്ങൾ  എല്ലാം  പറഞ്ഞു ഏല്പിച്ചിട്ട് പെട്ടെന്ന്  വരൂ " " ഒക്കെ  അച്ഛാ  ഞാൻ  ഉടനെ  വരാം " ഞാൻ  എല്ലാ കാര്യങ്ങളും  എന്റെ  മാനേജർനെ ഏൽപിച്ചു  പെട്ടെന്ന്  തന്നെ  നാട്ടിലേക്ക്  വന്നു.  നാട്ടിൽ  വന്നപ്പോൾ  കല്യാണതിരക്കും നാട്ടിലെ  ചില  ബിസിനസ്‌  തിരക്കും  ആയി  ഞാൻ  നല്ല  തിരക്കിൽ ആയിരുന്നു.  ഇതിനിടക്ക്  ഞാൻ  അഖിലിനെ  ഒരു തവണ  ഫോണിൽ വിളിച്ചത് ഒഴിച്ചാൽ  മറ്റൊന്നും  സംസാരിക്കാൻ പറ്റിയില്ല. കല്യാണത്തിന്റെ  അന്ന്  പെണ്ണും  ചെറുക്കനും മണ്ഡപത്തിൽ നിന്നു  പോകാൻ  റെഡി ആകുന്ന  സമയത്ത്.  ആരതി  എന്റെ  അടുത്തേക്ക്  വന്നു.  ഞാൻ  അവളെ  യാത്ര  അയക്കുന്നത് പോലെ  സംസാരിച്ചു  തുടങ്ങി . പക്ഷെ  അവൾ  എന്നെ  അവിടെ  നിന്നു  മാറ്റി നിർത്തി " ഏട്ടാ  അഖിലേട്ടൻ  എവിടെയാ  വിളിച്ചിട്ട്  കിട്ടുന്നില്ല " " എന്താടി  ............ ഞാൻ  അവനെ  വിളിച്ചിരുന്നത തിരക്കിനിടയിൽ  ഞാൻ  അത്‌  വിട്ടു പോയി........  നീ  ചെല്ല്  അവനെ  നമ്മുക്ക്  പിന്നെ  കാണാം ..........  നീ  നിന്റെ ചെക്കനേയും കൊണ്ട്  ഒരുദിവസം  അവന്റെ  വീട്ടിൽ  പോയാൽ  മതി " " ഏട്ടാ  ഞങ്ങൾ  തമ്മിൽ  ഇഷ്ട്ടത്തിൽ  ആയിരുന്നു " " ആരുമായി? " "അഖിലേട്ടനും ആയി " " ങേ !!!!!!!" " ഏട്ടാ ....... അഖിലേട്ടൻ  ഒഴിഞ്ഞു മാറാൻ നോക്കിയതാ  ഞാൻ  ആണ്  നിർബന്ധിച്ചത് ........  പിന്നെ  എപ്പോയോ  നമ്മൾ തമ്മിൽ ഇഷ്ടത്തിലായി.......... പിന്നെ  ഏട്ടനോട് ചെയ്യുന്ന  നന്ദികേട് ആണ്  എന്നൊക്കെ  പറഞ്ഞു എന്നിൽ നിന്നു അകലാൻ ഒക്കെ  നോക്കിയതാ....  കല്യാണം  ഉറപ്പിച്ചപ്പോൾ  ഞാൻ  ഒളിച്ചോടാം 

💬 Comments

View all comments