0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 359
പക്ഷെ  അത്‌  വേറെ  ഒരു  പ്രശ്നത്തിന്  വഴി ഒരുക്കി. അച്ഛന്റെ  സുഹൃത്തുക്കൾ  ഞാൻ  ഇവിടെ  ഒരു കല്യാണം കഴിച്ചു എന്നും ഭാര്യ  പ്രെഗ്നന്റ്  ആണെന്നും  അറിയിച്ചു.  അച്ഛൻ  ഫോൺ  വിളിച്ചു  ഇനി  പറയാൻ  ഒന്നും  ബാക്കി  ഇല്ല. പക്ഷെ  അമ്മ  അച്ചനെ  തണുപ്പിച്ചു.  ഇപ്പോൾ  ഞാൻ  ഭാര്യയെയും  കൊണ്ട്  നാട്ടിൽ  ചെല്ലണം  എന്ന  പറയുന്നത്.  പക്ഷെ  ഇവിടെ  നിന്നു  ഇപ്പോൾ  പോയാൽ  ശെരി ആവില്ല  എന്ന് അറിയാവുന്നത്  കൊണ്ട്  ഞാൻ  അവരോട്  ഇപ്പോൾ  വരാൻ  പറ്റില്ല  എന്ന്  പറഞ്ഞു. പക്ഷെ  അച്ഛനും  അമ്മയും ഇങ്ങോട്ട്  വന്നു.  നിഖിലയോട്  നല്ല  രീതിയിൽ  ആണ്  പെരുമാറിയത്.  അവനെ  അല്ല  അവളോട്  അച്ഛൻ  സ്നേഹത്തോടെ  പെരുമാറുന്നത്  കണ്ടപ്പോൾ  എനിക്ക്  എന്തോ  സന്തോഷം  ആയി.  കുഞ്ഞുനാൾ  മുതൽ  ചിത്ത വിളിക്കാൻ  അല്ലാതെ  അച്ഛൻ  അവനോട്  സംസാരിച്ചിട്ടില്ല. അമ്മക്ക്  അവിടെ  അതികം  നാൾ നിൽക്കാൻ കഴിയാത്തത് കൊണ്ട്.  ഡെലിവറി കഴിഞ്ഞു  നാട്ടിൽ  അവളെയും  കൊണ്ട് വരാം  എന്ന് ഉറപ്പിൽ അവർ  തിരിച്ചു പോയി.  കാര്യങ്ങൾ  എവിടെ  ചെന്നു നില്കും  എന്നോർത്തിട്ട് എനിക്ക്  ഒരെത്തും പിടിയും കിട്ടിയില്ല. മാസങ്ങൾ  കടന്നു പോയി  നിഖില  ഒരു  ആൻകുഞ്ഞിന്  ജന്മം നൽകി.  കുട്ടിയെ  കണ്ടപ്പോൾ  എനിക്ക്  സന്തോഷം  ആയെങ്കിലും  അവനെ  അവളായി കാണാൻ  ഞാൻ  ഇഷ്ട്ടപ്പെട്ടിരുന്നില്ല.  ഇതിനിടക്ക്  നാട്ടിൽ നിന്നു  വിളിച്ചുകൊണ്ടു ഇരിക്കുക ആയിരുന്നു.  ഒരുപാട്  നാൾ  ഒഴിഞ്ഞു മാറാൻ  പറ്റാത്തത് കൊണ്ട്  ഞാൻ  അവളെയും  കുഞ്ഞിനേയും  കൊണ്ട്  നാട്ടിലേക്ക്  പോകാൻ  തീരുമാനിച്ചു. നാട്ടിൽ  ചെന്നപ്പോൾ  അവിടെ  എല്ലാവരും  നിഖിലയെ നല്ലതുപ്പോലെ  സ്വികരിച്ചു.  ആരതിയെയും  കുഞ്ഞിനേയും  കണ്ടപ്പോൾ  നിഖില ഒന്നു  ഞെട്ടിയ പോലെ  തോന്നി  അവൾ  ആരതിയുടെ  കുഞ്ഞിനെ  എടുത്തു  ചുംബനം കൊണ്ട്  മൂടി.  ഞാൻ  അവളുടെ  തോളിൽ തട്ടി  മതിയാക്കാൻ  പറഞ്ഞു. പെട്ടെന്ന്  നിഖില  അഖിലയി മാറുമോ  എന്നു  ഞാൻ പേടിച്ചു.  പക്ഷെ  കുറച്ചു  കഴിഞ്ഞപ്പോൾ  തന്നെ  അവൾ  നോർമൽ  ആയി .
സ്പെയിനിൽ  ആയിരുന്നപ്പോൾ  ഒരു  വീട്ടിൽ  ആണ്  കഴിഞ്ഞത് എങ്കിലും  ഞങ്ങൾ  അച്ഛനും  അമ്മയും  വന്ന ദിവസങ്ങളിൽ  ഒഴിച്ചു  രണ്ട്  റൂമിൽ  ആയിരുന്നു  കിടന്നിരുന്നത്.  പക്ഷെ 

💬 Comments

View all comments