സോണാഗച്ചി [Parvathi]
📝 Ongoing
👁 109773 views ❤ 263 likes 💬 4 comments
സോണാഗച്ചി
Sonagachi | Author : Parvathi
This story contains scenes that some viewers may find disturbing, Intended for mature audiences only
സോണാഗച്ചി ,1998
സ്വർണം കായ്ക്കുന്ന മരമുള്ള സോണാഗച്ചി
സോണാഗച്ചിയുടെ കവാടത്തിനുമുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ നിന്നും അബ്രാം ഖാലിദ് പുറത്തേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.... പോക്കറ്റിൽ നിന്നും പേഴ്‌സ് എടുക്കാൻ തുനിഞ്ഞതും ഓട്ടോ ഡ്രൈവർ അത് കൈ ഉയർത്തി നിരസിച്ചു... സ്നേഹത്തിനപ്പുറം ഭയം എന്നൊരു വികാരം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു....
"സൂക്ഷിക്കണം...."
പോകുന്നതിന് മുമ്പ് ഡ്രൈവർ അവനെ ഓർമിപ്പിച്ചു.... ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിച്ച നാലും അഞ്ചും നിലകളായി ഉയർന്നു നിൽക്കുന്ന പഴകിയ കെട്ടിടങ്ങളിലേക്ക് ഖാലിദ് നോക്കിനിന്നു...
പതിനയ്യായിരത്തോളം ലൈഗിക തൊഴിലാളികൾ ജോലി ചെയ്യുന്ന കൊൽക്കത്തയിലെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവ്....പുലർച്ചെ ഉറങ്ങുകയും വൈകുന്നേരങ്ങളിൽ കള്ളനെപ്പോലെ എഴുന്നേൽക്കുന്ന ഈ തെരുവിന് കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായ ഒരു ശ്വാസമുണ്ടായിരുന്നു.... ഇടുങ്ങിയ വഴികൾക്ക് അഴുക്കു ചാലിന്റെ ഗന്ധമുണ്ടായിരുന്നു... മഴക്കാലത്ത് ചാലുകളിൽ കുത്തിനിൽക്കുന്ന വെള്ളത്തിനൊപ്പം നീങ്ങുന്ന നീയോൺ വിളക്കുകളുടെ മങ്ങിയ പ്രകാശംപോലെ ഒരു തെരുവ്....
സോണാഗച്ചി തെരുവിലൂടെ അവൻ നടന്നു...തികച്ചും കൊൽക്കത്തയുടെ പിന്നാമ്പുറമെന്ന് തോന്നിക്കുന
💬 Comments
View all comments