Chapter Title : സോണാഗച്ചി [Parvathi]
സോണാഗച്ചി
Sonagachi | Author : Parvathi
This story contains scenes that some viewers may find disturbing, Intended for mature audiences only
സോണാഗച്ചി ,1998
സ്വർണം കായ്ക്കുന്ന മരമുള്ള സോണാഗച്ചി
സോണാഗച്ചിയുടെ കവാടത്തിനുമുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ നിന്നും അബ്രാം ഖാലിദ് പുറത്തേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.... പോക്കറ്റിൽ നിന്നും പേഴ്‌സ് എടുക്കാൻ തുനിഞ്ഞതും ഓട്ടോ ഡ്രൈവർ അത് കൈ ഉയർത്തി നിരസിച്ചു... സ്നേഹത്തിനപ്പുറം ഭയം എന്നൊരു വികാരം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു....
"സൂക്ഷിക്കണം...."
പോകുന്നതിന് മുമ്പ് ഡ്രൈവർ അവനെ ഓർമിപ്പിച്ചു.... ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിച്ച നാലും അഞ്ചും നിലകളായി ഉയർന്നു നിൽക്കുന്ന പഴകിയ കെട്ടിടങ്ങളിലേക്ക് ഖാലിദ് നോക്കിനിന്നു...
പതിനയ്യായിരത്തോളം ലൈഗിക തൊഴിലാളികൾ ജോലി ചെയ്യുന്ന കൊൽക്കത്തയിലെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവ്....പുലർച്ചെ ഉറങ്ങുകയും വൈകുന്നേരങ്ങളിൽ കള്ളനെപ്പോലെ എഴുന്നേൽക്കുന്ന ഈ തെരുവിന് കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായ ഒരു ശ്വാസമുണ്ടായിരുന്നു.... ഇടുങ്ങിയ വഴികൾക്ക് അഴുക്കു ചാലിന്റെ ഗന്ധമുണ്ടായിരുന്നു... മഴക്കാലത്ത് ചാലുകളിൽ കുത്തിനിൽക്കുന്ന വെള്ളത്തിനൊപ്പം നീങ്ങുന്ന നീയോൺ വിളക്കുകളുടെ മങ്ങിയ പ്രകാശംപോലെ ഒരു തെരുവ്....
സോണാഗച്ചി തെരുവിലൂടെ അവൻ നടന്നു...തികച്ചും കൊൽക്കത്തയുടെ പിന്നാമ്പുറമെന്ന് തോന്നിക്കുന്ന പ്രതീതി....റോഡിന്റെ ഇരുവശവും നിരയായി ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെയെല്ലാം ആദ്യത്തെ നിലയിൽ പലതരത്തിലുള്ള കടകളും...രണ്ടും മൂന്നും തുടങ്ങി മുകളിലോട്ടുള്ള നിലകളിൽ ആവും ലൈഗിക വ്യാപാരം... ബാൽക്കണികളിൽ മാറിടത്തിന്റെ വെളുപ്പും വയറിന്റെ കൊഴുപ്പും കാണിച്ചു നിൽക്കുന്ന bവേശ്യകൾ... നാണവും മാനവും ആർക്കോവേണ്ടി വിറ്റഴിക്കുന്നവർ....
മുന്നോട്ട് നടക്കവേ ഒരു മധ്യവയസ്കൻ ഓടിവന്നു അബ്രാമിന്റെ കൈത്തണ്ടയിൽ പിടിച്ചു....
"വരൂ സാർ.... ഇവിടെ ഒത്തിരി കൊച്ചു പെൺകുട്ടികളുണ്ട്...." അയാൾ അവന്റെ കൈ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു....
പിമ്പുകൾ.....കൂട്ടിക്കൊടുപ്പുകാർ....മാനം വിറ്റ് ജീവിക്കുന്നവരുടെ പിച്ച ചട്ടിയിൽ നിന്നുവരെ കൈയിട്ടു വാരുന്ന ചെറ്റകൾ, വേശ്യാലയങ്ങളെ ഭരിക്കുന്ന ഘർവാലികളുടെ എച്ചിൽ തിന്നുന്ന ചാവാലി പട്ടികൾ.... ചിലപ്പോ സ്വന്തം പെങ്ങളുടെയോ ഭാര്യയുടെയോ അടുത്തേക്കാവും ഇവറ്റകൾ കൂട്ടികൊണ്ട് പോകുന്നത്....ഇവരാവും സോണാഗച്ചിയിലെ വഴിയോരങ്ങളിലെ ഒഴുക്ക് നിയന്ത്രിക്കുന്നത്....
അബ്രാം തന്റെ കൈയിലേക്ക് നോക്കി, പിന്നെ കണ്ണുകൾ മാത്രം ഉയർത്തി ആ പിമ്പിന്റെ മുഖത്തേക്ക് ഉറ്റുനോക്കി....ഷോക്ക് ഏറ്റതുപോലെ പൊടുന്നനെ അയാൾ അബ്രാമിന്റെ കൈയിൽ നിന്നും തന്റെ കൈ പിൻവലിച്ചു....
"ഖാലിദ് സാബ്...."മുന്നിലെ താടിയും മുടിയും വളർത്തിയ രൂപത്തെ വിശ്വസിക്കാൻ കഴിയാതെ അയാൾ വിളിച്ചു... അബ്രഹാം അവനെ തള്ളിമാറ്റി മുന്നിലേക്ക് നടന്നു....സോണാഗച്ചിയുടെ പ്രധാന വഴിയിൽ നിന്നും മാറി ഇട വഴിയിലൂടെ കുറെ
💬 Comments
View all comments