Chapter Title : സോണാഗച്ചി [Parvathi]
ഇവിടെ ഒത്തിരി കൊച്ചു പെൺകുട്ടികളുണ്ട്...." അയാൾ അവന്റെ കൈ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു....
പിമ്പുകൾ.....കൂട്ടിക്കൊടുപ്പുകാർ....മാനം വിറ്റ് ജീവിക്കുന്നവരുടെ പിച്ച ചട്ടിയിൽ നിന്നുവരെ കൈയിട്ടു വാരുന്ന ചെറ്റകൾ, വേശ്യാലയങ്ങളെ ഭരിക്കുന്ന ഘർവാലികളുടെ എച്ചിൽ തിന്നുന്ന ചാവാലി പട്ടികൾ.... ചിലപ്പോ സ്വന്തം പെങ്ങളുടെയോ ഭാര്യയുടെയോ അടുത്തേക്കാവും ഇവറ്റകൾ കൂട്ടികൊണ്ട് പോകുന്നത്....ഇവരാവും സോണാഗച്ചിയിലെ വഴിയോരങ്ങളിലെ ഒഴുക്ക് നിയന്ത്രിക്കുന്നത്....
അബ്രാം തന്റെ കൈയിലേക്ക് നോക്കി, പിന്നെ കണ്ണുകൾ മാത്രം ഉയർത്തി ആ പിമ്പിന്റെ മുഖത്തേക്ക് ഉറ്റുനോക്കി....ഷോക്ക് ഏറ്റതുപോലെ പൊടുന്നനെ അയാൾ അബ്രാമിന്റെ കൈയിൽ നിന്നും തന്റെ കൈ പിൻവലിച്ചു....
"ഖാലിദ് സാബ്...."മുന്നിലെ താടിയും മുടിയും വളർത്തിയ രൂപത്തെ വിശ്വസിക്കാൻ കഴിയാതെ അയാൾ വിളിച്ചു... അബ്രഹാം അവനെ തള്ളിമാറ്റി മുന്നിലേക്ക് നടന്നു....സോണാഗച്ചിയുടെ പ്രധാന വഴിയിൽ നിന്നും മാറി ഇട വഴിയിലൂടെ കുറെ ദൂരം മുന്നിലേക്ക് നീങ്ങി...
സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു.... വഴിയോരങ്ങളിലെ കടകളിൽ ലൈറ്റ് തെളിഞ്ഞു....കൊൽക്കത്തയിലെ സോണാഗച്ചിയും അതിലെ വേശ്യകളും ഉണർന്നു....തെരുവിന്റെ വായു ശുക്ലത്തിന്റെ ഗന്ധംപേറി....
തെരുവിലൂടെ നടക്കുന്ന ആ വലിയ മനുഷ്യനെ രണ്ടാം നിലകളിൽ നിന്നുകൊണ്ട് സ്ത്രീകൾ പലരും കൈ കാണിച്ചു.... അറയിലേക്ക് ക്ഷണിച്ചു... മറ്റുചിലർ മാറിൽ നിന്നും വസ്ത്രം നീക്കി മുലകളുടെ വെളുപ്പും കൊഴുപ്പും വിളിച്ചോതി ക്ഷണം നടത്തി.... വശ്യത നിറഞ്ഞ അഴിച്ചിട്ട മുടിയിഴകളും ചുവപ്പിച്ച ചുണ്ടുകളും സോണാഗച്ചിയുടെ അലങ്കാരം ആയിരുന്നു.....
അല്പദൂരംകൂടെ മുന്നോട്ടുപോയി ഒരു വലിയ പഴകിയ കെട്ടിടത്തിന്റെ മുന്നിൽ അബ്രാമിന്റെ കാലുകൾ നിശ്ചലമായി....
"ഖാലിദ് സാബ്....." അകത്തു നിന്നും അൻപതുവയസിനു പുറത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഓടി വന്നു....സോണാഗച്ചിയിലെ നൂറുകണക്കിന് ഘർവാലികളിൽ ഒരാൾ....അബ്രാം ചെന്നുനിന്ന വേശ്യാലയത്തിന്റെ ഭരണം അവർക്കായിരുന്നു
💬 Comments
View all comments