Chapter Title : സൂക്ഷിക്കുക [Amal Srk]
മേടം...?
അവള് സാദാരണ ആരോടും അങ്ങനെ മിണ്ടുന്ന ടൈപ്പ് അല്ല. ഈ എന്നോട് പോലും അതികമൊന്നും സംസാരികത്തില്ല. അതുകൊണ്ട് പറഞ്ഞതാ...
ഓ.. എന്റടുത്ത് അങ്ങനെ ഒന്നുമില്ല. എല്ലാം ഓപ്പൺ ആയിട്ട് സംസാരിക്കുന്നുണ്ട്.
ആണോ.. നല്ലത്.
അപ്പൊ ശെരി മേടം ഞാൻ പോട്ടെ...?
ഓക്കേ ശെരി അദിതി. ബൈ..
രഞ്ജിനി അവളോട് യാത്ര പറഞ്ഞു.
അദിതി മുൻപോട്ട് നടന്നു.
പിന്നിൽ നിന്നും ഒരു വിളി കേട്ടു.
അദിതി.. ഒരു നിമിഷം..അദിതി തിരിഞ്ഞു നോക്കി.
മേടം അവളുടെ അടുത്തേയ്ക്ക് വന്നു.
എന്താ മേടം..?
അദിതി നീ ഏത് വരെ പഠിച്ചു..?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ആണ് BA ഇംഗ്ലീഷ്.
അവൾ മറുപടി നൽകി.
ഡിഗ്രി കംപ്ലീറ്റ് ചെയ്തിരുന്നു അല്ലെ..
അതെ എന്താ മേടം.. ചോദിക്കാൻ കാരണം.?
എന്റെ ഭർത്താവിന്റെ ഏട്ടന്റെ മോൻ ഉണ്ട് കിഷോർ. +2 ഫെയിലിയർ ആണ്. അവനെ ഒന്ന് ട്യൂഷൻ എടുക്കാമോ...? അവന്റെ അച്ഛനും അമ്മയും അവനെ നോക്കാൻ ഏല്പിച്ചത് എന്നെയാ. ഞാൻ ശെരിക്കും ശ്രദ്ധിക്കാത്തത് കൊണ്ടാണ് അവൻ പരീക്ഷയ്ക്ക് തോൽക്കുന്നതെന്നാ അവര് കരുതുന്നത്. ഇത്തവണയെങ്കിലും അവനെ ജയിപ്പിച്ചു വിടണം.
അവന് ട്യൂഷൻ എടുക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.
അദിതി പറഞ്ഞു.
അങ്ങനെയാണെങ്കിൽ നാളെ മുതൽ തുടങ്ങാം. അനിഖയുടെ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം അവനെ ട്യൂഷൻ എടുത്തോളൂ. അവന് ഉച്ചവരെയെ ക്ലാസ്സ് ഉണ്ടാവാറുള്ളു.
ശെരി മേടം. എന്നാൽ അങ്ങനെയാവട്ടെ..
അദിതിക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ...അല്ലെ...?
ഇല്ല മേടം... ഒരു ബുദ്ധിമുട്ടും ഇല്ല.
ശേഷം അദിതി അവിടെനിന്നും പോയി.
ഉച്ചയ്ക്ക് ആഹാരം കഴിക്കുവാൻ വന്നതാണ് രഞ്ജിനി.
വേലക്കാരി ജാനകി
💬 Comments
View all comments