Chapter Title : സൂക്ഷിക്കുക [Amal Srk]
വിഭവങ്ങൾ മേശയിൽ നിരത്തി.
കൊച്ചമ്മേ എന്റെ ലീവിന്റെ കാര്യം..?
ജാനകി രഞ്ജിനിയോട് ചോദിച്ചു.
രണ്ട് ദിവസത്തേയ്ക്കല്ലേ..?
രഞ്ജിനി ചോദിച്ചു.
അതെ..
ജാനകി മറുപടി നൽകി.
ശെരി രാത്രിയിലെ അത്താഴം തയ്യാറാക്കിയിട്ട് നീ ഇന്ന് തന്നെ പോയിക്കോ...
ശെരി കൊച്ചമ്മേ...
നിനക്ക് കാശ് വല്ലതും വേണോ..?
ഇപ്പൊ വേണ്ട കൊച്ചമ്മേ...
ശേഷം വേലക്കാരി അടുക്കളയിലേക്ക് പോയി.രഞ്ജിനി ഊണ് കഴിക്കാൻ ആരംഭിച്ചു.
ഈ സമയം അനിഖ അവിടേയ്ക്കു വന്നു.
ഇന്നത്തെ ഡാൻസ് ക്ലാസ്സ് എങ്ങനെ യുണ്ടായിരുന്നു..?
രഞ്ജിനി മകളോട് ചോദിച്ചു.
നന്നായിരുന്നു..
അനിഖ മറുപടി കൊടുത്തു.
ടീച്ചർക്ക് നിന്നെക്കുറിച് നല്ല അഭിപ്രായമാണല്ലോ..? അത് അങ്ങനെ തന്നെ തുടരണം. നിന്റെ കുശുമ്പ് കാട്ടാതെ മരിയാതയ്ക്ക് നല്ല കുട്ടിയായി നിന്നോണം.. കേട്ടോ...?
ശെരി അമ്മേ...
നീ ചോറ് കഴിക്കുന്നില്ലേ..?
ഞാൻ കുറച്ചു കഴിഞ്ഞ് കഴിച്ചോളാം...
അനിഖ പറഞ്ഞു.
ആഹാരം കഴിച്ചതിനു ശേഷം രഞ്ജിനി ഓഫീസിലേക്ക് തിരികെ പോയി.
രാത്രിയിലേക്കുള്ള ആഹാരം തയ്യാറാക്കിയതിന് ശേഷം വേലക്കാരിയും വീട്ടിലേക്ക് പോയി.
നല്ല വസ്ത്രങ്ങൾ ധരിച്ചതിന് ശേഷം കിഷോർ പുറത്ത് പോവാൻ ഒരുങ്ങി.
കേശവൻ ഈ സമയം പുറത്തിരിക്കുകയായിരുന്നു.
നീയിപ്പോ എവിടെ പോകുന്നു..?
കേശവൻ ചോദിച്ചു.
അത്... സിനിമയ്ക്ക് പോകുന്നു...
കിഷോർ മറുപടി നൽകി.
എപ്പോ നോക്കിയാലും ചെക്കൻ കറക്കം തന്നെ. താന്തോന്നി.... നിന്റെ അച്ഛൻ വിളിക്കുമ്പോ ഞാൻ പറയുന്നുണ്ട്....
കേശവൻ അവനെ ശകാരിച്ചു.
അവൻ മറുത്തൊന്നും പറയാതെ മിണ്ടാതെ അവിടെ നിന്നും പോയി.
അമ്മാവനെ കിഷോറിന് ഭയങ്കരം പേടിയാണ്. കിഷോറിന് മാത്രമല്ല വീട്ടിലെ എല്ലാവർക്കും അയാളെ പേടിയാണ്. കേശവൻ പണ്ട് പട്ടാളത്തിൽ ആയിരുന്നു. അയാളെ എതിർത്ത്
💬 Comments
View all comments