Chapter Title : സൂക്ഷിക്കുക [Amal Srk]
ഓക്കേ ശെരി അദിതി. ബൈ..
രഞ്ജിനി അവളോട് യാത്ര പറഞ്ഞു.
അദിതി മുൻപോട്ട് നടന്നു.
പിന്നിൽ നിന്നും ഒരു വിളി കേട്ടു.
അദിതി.. ഒരു നിമിഷം..അദിതി തിരിഞ്ഞു നോക്കി.
മേടം അവളുടെ അടുത്തേയ്ക്ക് വന്നു.
എന്താ മേടം..?
അദിതി നീ ഏത് വരെ പഠിച്ചു..?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ആണ് BA ഇംഗ്ലീഷ്.
അവൾ മറുപടി നൽകി.
ഡിഗ്രി കംപ്ലീറ്റ് ചെയ്തിരുന്നു അല്ലെ..
അതെ എന്താ മേടം.. ചോദിക്കാൻ കാരണം.?
എന്റെ ഭർത്താവിന്റെ ഏട്ടന്റെ മോൻ ഉണ്ട് കിഷോർ. +2 ഫെയിലിയർ ആണ്. അവനെ ഒന്ന് ട്യൂഷൻ എടുക്കാമോ...? അവന്റെ അച്ഛനും അമ്മയും അവനെ നോക്കാൻ ഏല്പിച്ചത് എന്നെയാ. ഞാൻ ശെരിക്കും ശ്രദ്ധിക്കാത്തത് കൊണ്ടാണ് അവൻ പരീക്ഷയ്ക്ക് തോൽക്കുന്നതെന്നാ അവര് കരുതുന്നത്. ഇത്തവണയെങ്കിലും അവനെ ജയിപ്പിച്ചു വിടണം.
അവന് ട്യൂഷൻ എടുക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.
അദിതി പറഞ്ഞു.
അങ്ങനെയാണെങ്കിൽ നാളെ മുതൽ തുടങ്ങാം. അനിഖയുടെ ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം അവനെ ട്യൂഷൻ എടുത്തോളൂ. അവന് ഉച്ചവരെയെ ക്ലാസ്സ് ഉണ്ടാവാറുള്ളു.
ശെരി മേടം. എന്നാൽ അങ്ങനെയാവട്ടെ..
അദിതിക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ...അല്ലെ...?
ഇല്ല മേടം... ഒരു ബുദ്ധിമുട്ടും ഇല്ല.
ശേഷം അദിതി അവിടെനിന്നും പോയി.
ഉച്ചയ്ക്ക് ആഹാരം കഴിക്കുവാൻ വന്നതാണ് രഞ്ജിനി.
വേലക്കാരി ജാനകി വിഭവങ്ങൾ മേശയിൽ നിരത്തി.
കൊച്ചമ്മേ എന്റെ ലീവിന്റെ കാര്യം..?
ജാനകി രഞ്ജിനിയോട് ചോദിച്ചു.
രണ്ട് ദിവസത്തേയ്ക്കല്ലേ..?
രഞ്ജിനി ചോദിച്ചു.
അതെ..
ജാനകി മറുപടി നൽകി.
ശെരി രാത്രിയിലെ അത്താഴം തയ്യാറാക്കിയിട്ട് നീ ഇന്ന് തന്നെ പോയിക്കോ...
ശെരി കൊച്ചമ്മേ...
നിനക്ക് കാശ് വല്ലതും വേണോ..?
ഇപ്പൊ വേണ്ട കൊച്ചമ്മേ...
ശേഷം വേലക്കാരി അടുക്കളയിലേക്ക് പോയി.രഞ്ജിനി ഊണ് കഴിക്കാൻ ആരംഭിച്ചു.
ഈ സമയം അനിഖ അവിടേയ്ക്കു വന്നു.
ഇന്നത്തെ ഡാൻസ് ക്ലാസ്സ് എങ്ങനെ യുണ്ടായിരുന്നു..?
രഞ്ജിനി മകളോട് ചോദിച്ചു.
നന്നായിരുന്നു..
അനിഖ മറുപടി കൊടുത്തു.
ടീച്ചർക്ക് നിന്നെക്കുറിച് നല്ല അഭിപ്രായമാണല്ലോ..? അത് അങ്ങനെ തന്നെ തുടരണം. നിന്റെ കുശുമ്പ് കാട്ടാതെ മരിയാതയ്ക്ക് നല്ല കുട്ടിയായി നിന്നോണം.. കേട്ടോ...?
ശെരി അമ്മേ...
നീ ചോറ് കഴിക്കുന്നില്ലേ..?
💬 Comments
View all comments