0%

Chapter Title : സൂക്ഷിക്കുക [Amal Srk]

Author : amal Read All Parts 277
അമ്മയും ഞാനും ഗൾഫിലേക്ക് മൈഗ്രറ്റ് ചെയ്തു. പിന്നെ പഠിപ്പൊക്കെ അവിടുത്തെ സ്കൂളിലായി. വെറുതെയല്ല ഡാൻസിന്റെ സ്റ്റെപസ്സ് ഒക്കെ നീ വേഗം പഠിക്കുന്നത്. അദിതി പറഞ്ഞു. ഈ സമയം ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന പയ്യൻ ഒരു കോളേജ് ബാഗും തൂക്കികൊണ്ട് അവിടേക്ക് വന്നു. ആരാ ഇത്..? അദിതി സംശയത്തോടെ ചോദിച്ചു. ഇത് എന്റെ ഏട്ടനാ... അതായത് എന്റെ ചിറ്റപ്പന്റെ രണ്ടാമത്തെ മോൻ. പേര് കിഷോർ. കിച്ചുന്ന് വിളിക്കും. അനിഖ പറഞ്ഞു. ആ അമേരിക്കയിലുള്ള ആൾടെ മോൻ അല്ലെ..?
അതെ. അദിതി : നിന്റെ ചിറ്റപ്പൻ അമേരിക്കയിൽ സെറ്റിൽഡ് അല്ലേ..? പിന്നെന്തിനാ ഇളയ മോനെ നാട്ടിൽ നിർത്തിയത്..? അതോ... അവിടുത്തെ സിലബസ് ഏട്ടന് പഠിക്കാൻ ട്ടഫ് ആണെന്ന് പറഞ്ഞ് ചിറ്റപ്പൻ ഇവിടെ ചേർത്തതാ. എന്നിട്ട് ഇവിടുന്ന് +1ഉം, +2വും പഠിച്ചു. അതിൽ തോറ്റു. +2 പാസ്സ് ആയിട്ട് എനി തിരിച്ചു അമേരിക്കയിലോട്ട് വന്നാൽ മതീന്നാ ചിറ്റപ്പൻ ഏട്ടനോട് പറഞ്ഞത്. അതുകൊണ്ടിപ്പോ 6 മാസത്തെ പ്രൈവറ്റ് +2 കോഴ്സ് പഠിക്കുവാ പാവം. ഇത്തവണ ജയിക്കുവോ..? തോനുന്നില്ല ചേച്ചി. അങ്ങനെ മെനക്കെട്ട് പഠിക്കത്തൊന്നുമില്ല. എപ്പോഴും എവിടെയെങ്കിലും കറക്കമാ... ഈ സമയം കിഷോർ അവരുടെ അടുത്തേയ്ക്ക് വന്നു. ആരാ ഇത്..? കിച്ചു ചോദിച്ചു. ഇത് എന്റെ ഡാൻസ് ടീച്ചറാ.. അദിതി. അനിഖ അവരെ പരിചയ പെടുത്തി. ശേഷം അദിതി വീട്ടിൽ നിന്നും പുറത്തിറങ്ങി. ഈ സമയം രഞ്ജിനി മേടം വീട്ടിലേക്ക് തിരിച്ചെത്തി. തിരിച്ചു പോകാൻ നിൽക്കുന്ന അദിതിയുടെ അടുത്തേയ്ക്ക് ചെന്നു. ക്ലാസ്സ്‌ കഴിഞ്ഞോ..? ആഹ്.. കഴിഞ്ഞു മേടം. എങ്ങനെയുണ്ട്...? അവൾക്ക് വല്ലതും പഠിക്കാൻ കഴിയുന്നുണ്ടോ...? ഉവ്വ് ടീച്ചർ.... അനിഖ ഞാൻ വിചാരിച്ചതിലും സ്മാർട്ട്‌ ആണ്. എല്ലാം പെട്ടന്ന് മനസ്സിലാക്കുന്നുണ്ട്. ആദ്യമായിട്ടാ ഒരാള് എന്റെ മോള്‌ സ്മാർട്ട്‌ ആണെന്ന് പറയുന്നത്. അതെന്താ മേടം...? അവള് സാദാരണ ആരോടും അങ്ങനെ മിണ്ടുന്ന ടൈപ്പ് അല്ല. ഈ എന്നോട് പോലും അതികമൊന്നും സംസാരികത്തില്ല. അതുകൊണ്ട് പറഞ്ഞതാ... ഓ.. എന്റടുത്ത് അങ്ങനെ ഒന്നുമില്ല. എല്ലാം ഓപ്പൺ ആയിട്ട് സംസാരിക്കുന്നുണ്ട്. ആണോ.. നല്ലത്. അപ്പൊ ശെരി മേടം ഞാൻ പോട്ടെ...?

💬 Comments

View all comments