Chapter Title : ?? സൂപ്പർമാൻ ?? [MDV]
മോൾക്ക് എപ്പോഴൊക്കെ എന്നെ വേണെമെന്നു തോന്നുന്നോ അപ്പോഴൊക്കെ ഞാനുണ്ട്.
പോരെ ?
എനിക്കതു കേട്ടപ്പോ ഒരല്പം ആശ്വാസം തോന്നി. ഞാൻ എണീറ്റപ്പോ എന്റെ കൈയിൽ അമിത് അമർത്തി ചുംബിച്ചു. നല്ല മനസുള്ള കുട്ടിയാണ് ശ്വേത, വെറുതെ ആലോചിച്ചു മനസ് വിഷമിപ്പിക്കണ്ട കേട്ടോ. ഒപ്പം നെറ്റിയിൽ മൃദുവായി ഒരു ചുംബനവും തന്നു ചിരി തൂകി.
നമുക്ക് നാളെ കൊച്ചിയിൽ ആസ്റ്റർ ഹോസ്പിറ്റലിൽ ഒന്ന് പോകാം. അന്ന് വന്ന ഡോക്ടർ ഇല്ലേ സാജൻ, അദ്ദേഹം കുറച്ചു മുൻപ് വിളിച്ചിരുന്നു.
നല്ലൊരു ന്യൂറൊ സർജൻ കുറച്ചു ദിവസം ഉണ്ടാകും എന്നും , എക്സ്പെർറ് ഒപ്പീനിയൻ എടുക്കാം എന്നും പറഞ്ഞു. എനിക്കും അതിൽ സന്തോഷമായി.
വൈകീട്ട് ആയപ്പോൾ അമിത്, അമ്മയുടെ മുറിയിൽ കയറിപോകുന്നത് കണ്ടു, പറയുന്നത് എനിക്ക് കേൾക്കാ മായിരുന്നില്ല, ഞാൻ ടെറസിൽ നിന്നും തുണി എടുത്തിട്ട് വന്നപ്പോൾ അമിത് ടീവി കാണുകയായിരുന്നു.
അമിത്തിന്റെ കണ്ണ് നനഞ്ഞത് കണ്ടപ്പോൾ ഞാൻ അടുത്തിരുന്നു ചോദിച്ചു - അമ്മ എന്ത് പറഞ്ഞു ? വിഷമം ആയോ ?!
അവൾക്ക് സന്തോഷമേയുള്ളൂ, കാര്യം അവൾക്ക് എന്നെ കിടപ്പറയിൽ തൃപ്തി പെടുത്താൻ അന്നും ഇന്നും കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിട്ടാണ് അവൾ കരഞ്ഞത്, എനിക്കും അത് കേട്ടപ്പോൾ സഹിക്കാനായില്ല.
അമിത്, പ്ലീസ് ! കരയല്ലേ, എല്ലാം , ശെരിയാകും, എന്റെ മനസ് പറയുന്നു.
രാത്രി ഭക്ഷണത്തിനു ശേഷം രാഹുലിനെ വിളിച്ചു ഹോസ്പിറ്റലിന്റെ കാര്യമൊക്കെ പറഞ്ഞു.
അമിതും ഞാനും ആ രാത്രി ഞങ്ങൾക്കിടയിൽ ഒന്നും തന്നെ ഉണ്ടായില്ല, പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ഒത്തിരി ചുംബനങ്ങൾ ചൂടുള്ള ചുംബനങ്ങൾ മാത്രം!
എണീറ്റപ്പോലും എന്റെ മുഖത്തെ
💬 Comments
View all comments