0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.5K

നാട്ടിലെ എന്നും കാണാൻ പോകുന്ന അദ്ദേഹമാണ് എന്ന് എനിക്ക് പറഞ്ഞപ്പോൾ മനസിലായി. ആ സുഹൃത്തിന്റെ മകൾ Grand Hyatt ന്റെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ ആയിരുന്നു, അദ്ദേഹം ഞങ്ങളെ അവിടെ താമസിക്കാൻ വേണ്ടി നിർബന്ധിച്ചു.

അമിത്തിനോട് ഞാൻ ചോദിച്ചു.

അത് വേണോ അമിത് !? മറ്റെവിടെയെങ്കിലും പോരെ ?

സുനിതയ്ക്ക് കിട്ടാവുന്ന നല്ല ഹോസ്പിറ്റലും ട്രീട്മെന്റും അല്ലെ ഞാൻ കൊടുക്കുന്നെ ? അപ്പൊ എന്റെ ശ്വേതയ്ക്കും അതുപോലെ തന്നെ വെണം! ഈ കാര്യത്തിലൊക്കെ ഒരു ഭർത്താവിന്റെ കടമയാണ്. ഞാൻ തീരുമാനിച്ചു. ശ്വേതാ.

അമിത് ആ പറഞ്ഞതിൽ, എന്നോടുള്ള സ്‌നേഹവും കരുതലും മാത്രമാണ് എന്ന് ഞാനും മനസിലാക്കിയപ്പോൾ ഞാനും സമ്മതിച്ചു.

ഞാൻ മുൻപ് ഫ്രണ്ട്‌സ് ന്റെ ഒപ്പം പോയിട്ടുണ്ട് ശ്വേതാ, You will really love it. മനസ്സിൽ ഉള്ള വിഷമം ഒക്കെ മാറി എനിക്ക് നല്ല ഉഷാറാനുള്ള ശ്വേതയെ വെണം.!

ഞങ്ങൾ സ്വിഫ്റ്റ് കാർ പാർക്ക് ചെയ്യാൻ എല്പിച്ചുകൊണ്ട് ലോബിയിലേക്ക് കടന്നു. കൊട്ടാരം പോലെയുള്ള ലോബിയാണ്.
ഞങ്ങളെ സ്വാഗതം ചെയ്തു, സുഹൃത്തിന്റെ മകൾ സാന്ദ്ര ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവർ ചെക്കിൻ പ്രോസസ്സ് എല്ലാം എളുപ്പമാക്കി. പരന്നു കിടക്കുന്ന കായലിലേക്ക് ഉള്ള വ്യൂ നല്ല തണുത്ത കാറ്റ് ഇവയെല്ലാം എന്റെ മനസിനെ പയ്യെ പയ്യെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ടോപ് ഫ്ലോറിൽ ആയിരുന്നു ഞങ്ങളുടെ മുറി. ആ മുറി വല്ലാതെ ലക്ഷ്യൂറിയസ് ആയിരുന്നു. എങ്കിലും എനിക്ക് വേണ്ടിയാണിതൊക്കെ എന്ന് ഞാൻ മനസിലാക്കി. അമിത്തിന്റെ ഉള്ളിലെ കാമുകൻ എത്രമാത്രം എനിക്ക് വേണ്ടതൊക്കെ അറിഞ്ഞു ചെയുന്നുണ്ട് എന്ന് രാഹുലിന്റെയൊപ്പം ഒരു ഹണിമൂൺ പോലും പോകാത്ത

💬 Comments

View all comments