Chapter Title : ?? സൂപ്പർമാൻ ?? [MDV]
ശ്രദ്ധയോടെ പഠിക്കുമ്പോ എനിക്ക് എന്തോ മനം പുരട്ടുന്നത് പോലെ തോന്നി.
ഞാൻ ഓടി വാഷ്ബേസിൽ ചർദിച്ചു. വിലാസിനി ജോലി തീർത്തു പോകുമ്പോ മക്കൾക്ക് ബീഫ് കറി ഒരല്പം കൊണ്ട് പോകാൻ വേണ്ടി അടുക്കളയിൽ വന്നിരിക്കുക ആയിരുന്നു , അവരെന്റെ മുഖത്തെ വാട്ടവും ക്ഷീണവും കണ്ടപ്പോൾ പറഞ്ഞു. രാഹുൽമോൻ പണി പറ്റിച്ചു എന്ന്! അമ്മയും ഞാനും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
അമിത് അന്നേരം ഫ്രണ്ട്സിൻറെ ഒപ്പം പുറത്തു പോയിരിക്കുകയർന്നു. തിരിച്ചു വന്നപ്പോൾ അമ്മ അമിത്തിനെ ചെവിയിൽ പിടിച്ചു തിരുമ്മി, എന്തുപണിയാ കാണിച്ചേ ചോദിച്ചു.
അമിത് എന്താണ് സംഭവം എന്നറിയാതെ എന്നെ നോക്കി.
ഞാൻ എന്താ പറയണ്ടേ അറിയാതെ ഹാളിൽ നിന്നും ഒറ്റ ഓട്ടം ബെഡിലേക്ക് നഖം കടിച്ചുകൊണ്ട് കിടന്നു.
മോൾക്ക് കുളി തെറ്റി!!
ഞാൻ എന്റ ബെഡ്റൂമിൽ റസ്റ്റ് എടുക്കുമ്പോ അമിത് വേഗം എന്റെ അടുത്ത് വന്നു. എന്റെ എടുത്തിരുന്നപ്പോൾ ഞാൻ ഈറൻ കണ്ണോടെ ചിരിച്ചുകൊണ്ട് അമിത്തിനെ നോക്കി. അമിത് ഇടം കൈകൊണ്ട് എന്റെ കവിളിലും ചെവിയിലും സോഫ്റ്റായി തലോടി.
അമ്മ പിറകിൽ ഉണ്ടായിരുന്നു, അമിത് കുനിഞ്ഞുകൊണ്ട് എന്റെ നെറ്റിയിൽ എന്റെ ചുണ്ടിലും പതിയെ ചുംബിച്ചു.
ഞാൻ അമിത്തിന്റെ കൈ എടുത്തു എന്റെ സാരിയുടെ ഇടയിൽ കാണുന്ന കുരുന്നു ജീവനെ പൊതിഞ്ഞ വയറിൽ കൈ വെച്ചുകൊണ്ട് അമിത്തിന്റെ കണ്ണിൽ നോക്കി ചിരിച്ചു.
അമിത്തിന്റെ കണ്ണിലെ സന്തോഷം കാണണം അപ്പോ. കൊച്ചു കുട്ടിയെ പോലെ…...
അമിത് എന്നോട് ക്ഷീണമുണ്ടോ ഇപ്പൊ ഹോസ്പിറ്റലിൽ പോണോ ചോദിച്ചു. ക്ഷീണമൊന്നുള്ള സന്തോഷം കൊണ്ട് കരായണമെന്നുണ്ട് പറഞ്ഞു കൂടാതെ ഞാൻ അമിത്തിനോട് എന്റെയൊപ്പം കുറച്ചു
💬 Comments
View all comments