Chapter Title : ?? സൂപ്പർമാൻ ?? [MDV]
നേരമിരിക്കാനും പറഞ്ഞു. ഞാനും അമിത്തും ബെഡിലിരിക്കുമ്പോ എന്റെ വയറിൽ അമിത് ചുംബനം കൊണ്ട് മൂടി. ആ നിമിഷങ്ങളുടെ ചാരുത കൂട്ടാൻ എന്നോണം ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്ന അമ്മയാകുക എന്ന നിമിഷത്തിലേക്ക് ഞാൻ അമിത്തിന്റെ ഒപ്പം കൈപിടിച്ച് നടക്കുന്ന പോലെ എന്നെ അമിത് തോന്നിപ്പിച്ചതാണ്.
അമ്മ അപ്പോ എനിക്ക് ജൂസ് ഉണ്ടാക്കി തന്നു. ഞാൻ അമ്മയുടെ അടുത്ത് രാഹുലിനോട് എങ്ങനെ പറയുമെന്ന് ചോദിച്ചു.
അമ്മ പറഞ്ഞു. ഞാൻ മനസിലാക്കിക്കോളാം എന്നു
പറഞ്ഞു. അമ്മയെ എനിക്ക് വിശ്വാസം ആയിരുന്നു. അന്ന് രാത്രി അമ്മയുടെയും അമിത്തിന്റെയും ഇടയ്ക്ക് ഞാൻ കിടന്നു. അമിത് എന്റെ സാരി മാറ്റി വയറിൽ ഇടയ്ക്കിടെ ചുംബിക്കുമായിരുന്നു.
അടുത്തയാഴ്ച രാഹുൽ വന്നപ്പോൾ എന്റെ മുഖത്തെ വ്യത്യാസം കണ്ടപ്പോ അവൾക്ക് വയ്യേ എന്താണ് എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നു. അമ്മ അവനെ മുറിയിൽ വിളിച്ചു വാതിൽ അടച്ചു. അവരെന്താണ് സംസാരിച്ചത് എന്ന് എനിക്കോ അമിത്തിനോ കേൾക്കാൻ പറ്റുമായിരുന്നില്ല.
രാഹുലിന്റെ കണ്ണുകൾ നല്ലപോലെ കരഞ്ഞു കുതിർന്നിരുന്നു. അവൻ എന്നോട് വന്നു സംസാരിച്ചു. ഒത്തിരിനേരമെന്നോട് കെട്ടിപിടിച്ചു കരഞ്ഞു. ഞാനും രാഹുലിനോട് നടന്നത് എല്ലാത്തിനും സോറി പറഞ്ഞു. ഒരിക്കലും പൂർണ്ണമായും എല്ലാം രാഹുലിന്റെ തെറ്റല്ല അതോണ്ട് കരയണ്ട എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. എന്റെ ഭാഗത്തും തെറ്റുണ്ട്. വിവാഹത്തിന് മുൻപ് എന്റെയിഷ്ടങ്ങളെ കുറിച്ച് ഞാൻ രാഹുലിനോട് സംസാരിക്കാൻ എന്റെ മനസ് പാകമായിരുന്നില്ല. പിന്നെ രാഹുലിന്റെ തെറ്റെല്ലാം എനിക്ക് ക്ഷമിക്കാവുന്നതേ ഉള്ളു എന്ന് ഞാൻ പറഞ്ഞപ്പോ, അവൻ അതിനു ഇങ്ങനെ മറുപടി പറഞ്ഞു.
“സ്ത്രീകളെ മനസിലാക്കാതെ വിവാഹം കഴിക്കുന്ന ഇന്ത്യയിലെ
💬 Comments
View all comments