Chapter Title : സൂര്യ നിലാവ് [സ്മിത]
"ഇവളെ കെട്ടാൻ പോകുന്നത് വേറെ ആരുവല്ല. മാളിയേക്കലെ പ്രാഞ്ചീടെ മോൻ അലക്സ് കുട്ടിയാ ... മോൾടെ കോളേജില് മോളെക്കാളും രണ്ടു ക്ലാസ്സ് മുമ്പി പഠിക്കുവാ അലക്സ് കുട്ടി. മിനിങ്ങാന്നു പ്രാഞ്ചീ എന്നെക്കാണാൻ വന്നില്ലേ? അപ്പം അവനാ എന്നോട് ഈ കാര്യം പറഞ്ഞെ. മോളെ അവൻ കോളജിൽ വെച്ച് കണ്ടിട്ടുണ്ട്. മോളെ ഇഷ്ടവായി. അതവൻ വന്ന് അവന്‍റെ അപ്പനോട് പറഞ്ഞു. കണ്ടോ! നല്ല നേരും നെറീം ഒള്ള ചെറുക്കനായത് കൊണ്ടല്ലേ കാര്യം വന്ന് അവൻ അവന്‍റെ അപ്പനോട് നേരിട്ട് പറഞ്ഞെ? ഇന്നത്തെ കാലത്ത് പ്രേമം ഒക്കെ ഒണ്ടായാൽ ഒളിച്ചോട്ടം കഴിഞ്ഞേ കാർന്നോമ്മാര് അറിയത്തുള്ളൂ..."
“മാളിയേക്കലെ ഫ്രാന്‍സീസ് ചേട്ടനോ?”
ഇച്ചായനും മമ്മിയും അട്ഭുതപ്പെട്ട് മുഖാമുഖം നോക്കി കണ്ണുമിഴിച്ചു.
"അപ്പാ അവരൊക്കെ ബഡാ പാർട്ടിയാ !"
"എടാ പോത്തേ..."
രോഗക്കിടക്കയിലും പപ്പാ ചിരിച്ചു.
"ബഡാ ആയാലും ചോട്ടാ ആയാലും നമ്മള് അവരുടെ വീട്ടിപ്പോയി നമ്മടെ കൊച്ചിനെ കേട്ടാവോന്ന് ചോദിച്ചത് അല്ലല്ലോ...അവരിങ്ങോട്ടു വന്നതല്ലേ?"
"ജെന്നി മോൾക്ക് ഇഷ്ടവാകുവോ എന്ന് നോക്കണ്ടേ പപ്പാ..."
ജെയിൻ ഒരു ശ്രമവും കൂടി നടത്തി.
"അത് ഞായം..."
പപ്പാ പറഞ്ഞു.
"മോൾക്ക് ഇഷ്ടവാണോടീ അവനെ?"
മെഡിക്കൽ കോളേജിൽ പലപ്പോഴും തന്നെ നോക്കി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്. മിക്കവരും തന്നെ നോക്കുന്നത് കൊണ്ട് താൻ അതൊന്നും കാര്യമായി കണക്കാക്കിയിരുന്നില്ല. സുന്ദരനാണ്. പെൺകുട്ടികൾക്ക് ഇഷ്ട്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ല. അവർക്കിടയിൽ നല്ല പേരുമാണ്.
"അതിപ്പം പപ്പാ..."
പുഞ്ചിരി ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് താൻ പറഞ്ഞു.
"എനിക്ക്..."
"കണ്ടോടാ..."
പപ്പാ ഇച്ചായനോട് പറഞ്ഞു.
"പെങ്കൊച്ചുങ്ങളോട് ചെറുക്കനെ ഇഷ്ടമായോന്ന് ചോദിച്ചാ ഇങ്ങനേ പറയത്തത്തോള്ളൂ...ഇതങ്ങു ഉറപ്പിക്ക് മക്കളെ...
അങ്ങനെയാണ് ജെന്നിഫര്‍
💬 Comments
View all comments