Chapter Title : സൂര്യ നിലാവ് [സ്മിത]
"അതെന്താ?"
ഇതിനു മുമ്പ് പലരുടടെയും ഭാഗത്തുനിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം കേട്ടിട്ടുള്ളതാണ് താൻ. അതുകൊണ്ട് തന്നെ ഡോക്റ്റർ ജയപ്രകാശ് പറയാൻ പോകുന്ന ഉത്തരം എന്താണ് എന്ന് തനിക്കറിയാം. എങ്കിലും എന്തുകൊണ്ടോ താൻ അയാളോട് അങ്ങനെ ചോദിച്ചു.
"മാഡം"
തന്‍റെ മനസ്സ് വായിച്ചെന്നോണം അയാൾ പറഞ്ഞു.
"പലരും മാഡത്തോട് ഈ ചോദ്യം ചോദിച്ചുകാണും എന്ന് അറിയാം...പ്ലീസ് ഡോണ്ട് തിങ്ക് ഐം ഫ്‌ളാറ്റെറിങ് യൂ..ബട്ട്..."
അയാൾ ഒന്ന് നിർത്തി വീണ്ടും മയക്കുന്ന ആ പുഞ്ചിരി തൻ്റെ മുഖത്തേക്ക് എറിഞ്ഞു.
"ഐ കൊണ്ട് ഹെല്പ് ആസ്ക്കിങ് ...ആര് വിശ്വസിക്കും മാഡം മാരീഡ് ആണെന്ന്? ആര് വിശ്വസിക്കും മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ് മാഡം എന്ന്? ആര് സമ്മതിക്കും മാഡം യൂ ആറേ ഫോർട്ടി പ്ലസ് വുമൺ...! യൂ ആർ സോ ബ്യൂട്ടിഫുൾ റ്റു ബി മാരീഡ്, റ്റു ബി എ മദർ ഓഫ് എ ഗ്രോണപ്പ് കിഡ്..."
കഫ്‌റ്റേരിയയിൽ അപ്പോൾ ജസ്റ്റിൻ ബിബറുടെ പ്രശസ്തമായ പ്രണയഗാനം "വേർ ആർ യൂ നൗ..." ൻറ്റേ പതിഞ്ഞ, ഹൃദയത്തിൽ മദം നിറയ്ക്കുന്ന ഗാനം, പുറത്തെ ഇളംകാറ്റിനോടൊപ്പം ഹൃദയത്തിലേക്ക് പെയ്യുകയായിരുന്നു.
അയാളുടെ വാക്കുകൾക്ക് മുമ്പിൽ എന്തുകൊണ്ടോ തനിക്ക് ലജ്ജകൊണ്ട് പുഞ്ചിരിക്കാതിരിക്കാനായില്ല. സുന്ദരനായ ഒരു പുരുഷൻ ഒരു പെണ്ണിനോട് അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയുമ്പോൾ എങ്ങനെ നാണിക്കാതിരിക്കും?
"താങ്ക്യൂ ഡോക്റ്റർ, "
താൻ അന്ന് പറഞ്ഞു.
"ഡോക്റ്ററുടെ പ്രായം എത്രയാ?"
"ഇരുപത്തിയെട്ട് മാഡം.."
"മാരീഡ്?"
"നോ!"
അയാൾ പെട്ടെന്ന് പറഞ്ഞു. ഇഷ്ടപ്പെടാത്തത് കേട്ടത് പോലെ.
"ഇൻ റിലേഷൻഷിപ്പ്?"
അയാളൊന്നു ചിരിച്ചു.
കള്ളം പറയേണ്ട, താൻ
💬 Comments
View all comments