Chapter Title : സൂര്യ നിലാവ് [സ്മിത]
അയാളോട് മനസ്സിൽ പറഞ്ഞു. എല്ലാ പെണ്ണുപിടുത്തക്കാരൻ കാസനോവമാരെപ്പോലെ നീ പറയാൻ പോകുന്നത് എന്താണ് എന്നെനിക്കറിയാം. നോ! ഐ ഹാഡ് നെവർ ബീൻ ഇൻ ലവ്! ട്രസ്റ്റ് മീ...
പുറത്ത് ഇളം നവംബർ വെയിൽ അശോകമരങ്ങൾക്ക് മേൽ പ്രണയസ്പർശമായി ഒഴുകി.
"മാഡം..."
ഒന്ന് പുറത്തേക്ക് നോക്കികിയതിനു ശേഷം അയാൾ തുടർന്നു.
"സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ വായിച്ചിരുന്നത് ജിദ്ദു കൃഷ്ണമൂർത്തിയും നിത്യചൈതന്യ യതിയും ഓഷോയുമൊക്കെയായിരുന്നു...യതിയുടെ ആശ്രമത്തിൽ താമസിച്ചിട്ടുമുണ്ട്... അലഞ്ഞിട്ടുണ്ട് ഒരുപാട്, സൗപർണ്ണികയിൽ, ഹരിദ്വാറിൽ, വേദാദ്രിയിൽ...കാരണം...യൂ നോ ..ഐ വാസ് നെവർ ഇൻറ്ററസ്റ്റഡ് ഇൻ മറ്റീരിയലിസ്റ്റിക് ലൈഫ് ...യൂ ഡോണ്ട് ബിലീവ് ഒരു കൊല്ലം വീട് വിട്ട് എവിടെയൊക്കെയോ ചുറ്റിക്കറങ്ങിയിട്ടുണ്ട് ..."
അയാളുടെ വാക്കുകൾ താൻ കേട്ടത് അദ്‌ഭുതത്തോടെയാണ്.
"ഗേൾസിൻറ്റെ ഒരുപാട് പ്രൊപ്പോസൽസ് ഉണ്ടായിട്ടുണ്ട്..ബോത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ...ബട്ട് ഐ നെവർ റ്റുക്കെനി ഇൻറ്ററസ്റ്റിന്നിറ്റ്..."
അത് പറഞ്ഞ് അയാൾ തൻ്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
അത് സത്യമാണ് എന്ന് വിശ്വസിക്കാൻ തെളിവ് ആവശ്യമില്ല. അയാളുടെ കണ്ണുകളും ചുണ്ടും കവിളും ഒക്കെ മതി തെളിവിന്. പെണ്ണുങ്ങൾ ഭ്രാന്തമായി ആകർഷിക്കപ്പെടാനുള്ള എല്ലാം അയാളിലുണ്ട്.
നോട്ടം. രൂപം. മണം.
എന്തിന് അയാളുടെ ശബ്ദം പോലും പെണ്ണുങ്ങളെ പുളകം കൊള്ളിക്കും.
"പക്ഷെ മാഡം..."
കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അയാൾ തുടർന്നു.
"റ്റു ബി ഫ്രാങ്ക്....മാഡം എന്നെ ചീത്ത പറഞ്ഞാലും എനിക്ക് പ്രോബ്ളമില്ല...എനിക്കിത് ഇന്ന് പറഞ്ഞെ മതിയാകൂ..."
അത് കേട്ട് താൻ ശരിക്കും അമ്പരന്നു.
ഈശോയെ, ഇനി ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യാൻ ഭാവിക്കുകയാണോ? ഇതിപ്പോൾ ഈ വർഷം തന്നെ എത്രാമത്തെ പ്രൊപ്പോസലാണ്!
"എന്താ?"
അൽപ്പം ഭയന്നാണ് താൻ
💬 Comments
View all comments