Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]
കൂടെയുണ്ടായിരുന്ന പെണ്ണിനെ നോക്കി ജോർജ്ജ് ചോദിച്ചു..
"അതാരെങ്കിലുമായിക്കോട്ടെ.. നീ പോ ജോർജ്ജെ.. ." ജിജൊ പറഞ്ഞു..
"അല്ലെങ്കിലും ഞാൻ പറ്റ് കൂടാൻ വന്നതല്ലടാ നായെ.. !.. കാറ് കിടക്കുന്ന കണ്ട് വന്നതാ.. !.. ഇനിയിപ്പൊ നിനക്ക് രണ്ട് തരാം ഞാൻ അത് കൂടി നീയൊന്ന് വാങ്ങി സഹകരിക്ക്.."
പറഞ്ഞ് തീരലും ജോർജ്ജ് ഓങ്ങിയൊരെണ്ണം കരണത്ത് കൊടുത്തു.. അടിയുടെ ഊക്ക് കൊണ്ട് അവന്റെ തല കാറിന്റെ ബോണറ്റിൽ ചെന്നിടിച്ചു.. അവൻ പിന്നേം നിവർന്ന് വന്നു.. പൊടുന്നനെ ഒന്നുകൂടി അതുപോലെ തന്നെ കൊടുത്തു ജോർജ്ജ്... ജിജൊ ബോണറ്റിലേക്ക് തളർന്ന് വീണു..
"ഹ.. മതീടാ.. മൈരാ.. വാ..". സാദിഖ് ജോർജിനോട്..
" ടീ നീയേതാ..". സാദിഖ് ആ പെണ്ണിനോട്..
"ഞാൻ... ഞാൻ..".. അവൾ വിക്കി..
" ആ.. മതി മതി.. പോവാൻ നോക്ക്.." സാദിഖ് അതും പറഞ്ഞ് ജോർജ്ജിനേം വിളിച്ച് പോന്നു..
പിറ്റേന്ന്,
അമറിന്റെ ഫോണിൽ വലിയ വർമ്മയുടെ കാൾ...
"ആ അമ്മാവാ.. പറഞ്ഞൊ.."
"അഞ്ചലി മോൾ ഇതുവരെ വന്നില്ലല്ലൊ അമറെ"... വിഷമഭാവത്തോടെ വർമ്മ
" ഞാൻ അന്വോഷിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്... അന്വോഷിക്കുന്നുണ്ട്.. അമ്മാവൻ വിഷമിക്കാതെ"...
ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അമറിനടുത്തേക്ക് അവന്റെ അച്ചൻ ഗംഗാധര മേനോൻ എത്തി...
"എന്നാ ശരി ഞാൻ വിളിക്കാം അമ്മാവാ"... അവൻ ഫോൺ വെച്ചതും
" എന്താടാാ...". മേനോൻ ന്റെ ചോദ്യം..
"ആ .. അഞ്ചലിയെ കാണാനില്ലെന്ന്.."
"ഉം.. എന്നിട്ട് അന്വോഷിച്ചൊ.."
"ഉം.. ആളെ വിട്ടിട്ടുണ്ട്... ചാകുന്നെങ്കിൽ ചാകട്ടെ.. ന്നേ...". അവൻ പുച്ചത്തോടെ പറഞ്ഞു..
" നമ്മുടെ ജോലി അത്രേം കുറഞ്ഞ് കിട്ടി...". അവൻ വീണ്ടും പറഞ്ഞു..
💬 Comments
View all comments