0%

Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]

Author : Kambikathakal Read All Parts 356
നിർത്തും... അല്ലാതെ പറഞ്ഞ് മനസിലാക്കാനൊന്നും എനിക്ക് നേരമില്ല.." "എന്തായാലും ഇത് ഇത്തിരി കൂടിപോയി.." സിദ്ധാർഥ് പറഞ്ഞു.. "തന്റെ അളിയനൊന്നുമല്ലല്ലൊ... ഇത്ര ധണ്ണിക്കാൻ... ". അമർ കലിപ്പിൽ.. " എന്നാലും.. ഞാൻ.." "ഉം.. മതി.. " കൈകൊണ്ട് ആക്ഷൻ കാണിച്ചുകൊണ്ട് അമർ ... പിന്നെയൊരു വാക്കുപോലും ബഹുമാന്യനായ സിറ്റി പൊലീസ് കമ്മീഷണർ ഉരിയാടിയില്ല.. കമ്മീഷ്ണറെ കണ്ണുകൊണ്ടൊന്നുഴിഞ്ഞ് അമർ അവിടെനിന്നിറങ്ങി.. ഒന്ന് രണ്ട് സ്ഥലത്തൊക്കെ പോയി കറങ്ങിതിരിഞ്ഞ് 'കാളീയൻ' എന്ന മന്ത്രവാദിയുടെ അടുത്തേക്കെത്തി.. കാളീയഗൃഹം.. ക്ഷയിച്ച ഒരു നാലുകെട്ട് വീട്... ആ വീട്ടിലും വീട്ടുവളപ്പിലും ഒരു ഭീകരാന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു.. കാടും പടലവും നിറഞ്ഞു വൃതിഹീനമായി കിടക്കുന്ന പരിസരം. ഓടിട്ട ഇരുനില പഴയവീട്. ഓടുകൾ ചിലത് നിലത്ത് വീണു പൊട്ടി കിടക്കുന്നു.. മുറ്റമൊന്നും തൂത്ത് വാരാതെ ചപ്പുചവറുകൾ .... അമർനാഥ് ഇറയത്തേക്ക് കയറി.. അകത്തെ മുറിയിൽ നിന്ന് മന്ത്രജപം കേൾക്കുന്നുണ്ടായിരുന്നു.. അമർ അങ്ങോട്ട് നടന്നു.. അഗ്നികുണ്ടത്തിനു മുന്നിലിരുന്ന് എന്തൊക്കെയൊ ഉരുവിട്ട്കൊണ്ടിരിക്കുന്ന കാളിയൻ..
അമർ നടന്ന് ചെന്ന് അയാൾക്ക് മുമ്പിലായി ഇരുന്നു.. കണ്ണടച്ചുകൊണ്ടായിരുന്നു.. കാളിയന്റെ ഇരുപ്പ്... നരച്ച് നീണ്ട താടിയും മുടിയും ഉള്ള കാഷായവസ്ത്രം ധരിച്ച അറുപതോളം പ്രായം വരുന്ന ഒരാൾ... കറുത്തിരുണ്ട മുഖം കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നു... കുറച്ച് നേരം കൂടി അങ്ങെനെ തന്നെയിരുന്ന് കാളിയൻ മന്ത്രജപം തുടർന്നു.. അൽപ്പസമയത്തിനു ശേഷം , തുറന്ന് കിടന്ന ജനലിലൂടെ രണ്ട് പക്ഷികൾ അകത്തേക്ക് കയറി... അവ, കാളിയന്റെ ഇരു തോളിലും വന്നിരുന്നു എന്തൊക്കെയൊ ചിലച്ചു.. ശേഷം പറന്നുപോയി.. കാളിയൻ കണ്ണുതുറന്നു... ആ അഗ്നി കുഢത്തിലേക്ക് നോക്കി..... മന്ത്രജപം നിർത്തി.... എന്തൊ മനസിലായപോലെ

💬 Comments

View all comments