0%

Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]

Author : Kambikathakal Read All Parts 357
... അയാൾ തലയൊന്നാട്ടി... കാളിയനെന്താണു പറയുന്നതറിയാൻ.. അക്ഷമയോടെ കാത്തിരീക്കുന്ന അമർ.. കുറച്ച് അധികം നേരത്തെ നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് കാളിയൻ ഇങ്ങെനെ പറഞ്ഞു.. "അഞ്ചലി സുരക്ഷിതയാണു... അവൾ എത്തിച്ചേരേണ്ട കരങ്ങളിൽ തന്നെ എത്തിച്ചേർന്നിരിക്കുന്നു..." "എത്തിച്ചേരേണ്ട കരങ്ങളൊ"?.. അമർനാഥ് സംശയത്തോടെ... " അതെ, നൂറ്റാണ്ടുകളായി അവൾക്ക് വേണ്ടിയലഞ്ഞ കൈകകളിൽ"!... അമർ കോപം കൊണ്ട് ജ്വലിച്ചു... "അതാരാ?... അങ്ങെനെയൊരാൾ"?.. അമറിന്റെ ചോദ്യം.. " പറയാം.. ". കാളിയൻ...തുടർന്നു... " നിനക്ക് ഒരു പൂർവ്വ ജന്മം ഉണ്ടായിരുന്നു... നാനൂറ് വർഷങ്ങൾക്ക് മുമ്പ് " ഭൂതകാലത്തെ കുറിച്ച് കാളിയൻ അമറിനോട് വിശദീകരിച്ചു.. എല്ലാം കേട്ട് കഴിഞ്ഞ് അമർ... "അവളെ എനിക്ക് വേണം... അതിനു അവനെ കൊല്ലണ്ടിവന്നാൽ അതും ചെയ്യും ഈ അമർനാഥ്...". അതും പറഞ്ഞ് എണീറ്റ അവനോട് കാളിയൻ.. " അമറെ, നിൽക്ക്...!! നീ വിച്ചാരിക്കുന്നപോലെ എളുപ്പമല്ല അവനെ കൊല്ലുന്നത്.." "എന്താ അവൻ മനുഷ്യനല്ലെ ചാവാതിരിക്ക്യാൻ"?.. " അതെ മനുഷ്യനാണു..., " "അപ്പൊ പിന്നെ ഞാൻ മതി.. അവനെ തീർക്കാൻ..". കലിതുള്ളി അമർ... "എവിടെയുണ്ട് ഇപ്പൊ അഞ്ചലി"?.. അമറിന്റെ ചോദ്യം.. സ്തലം കൃത്യമായി കാളിയൻ അമർനാഥ് നു പറഞ്ഞുകൊടുത്തു... അമർ പോകാനൊരുങ്ങിയപ്പോൾ... " അടുത്ത നാലു ദിവസത്തിനുള്ളിൽ നീ ചാവാതെ തിരിച്ച് വരണം..." അമർ സംശയത്തോടെ കാളിയനെ നോക്കി..
"അതിനർഥം അവൻ എന്നെ കൊല്ലുമെന്നാണൊ"?.. അമർ ചോദിച്ചു.. "അവൻ അഗ്നിയാണു. അവനോട് എതിർക്കുമ്പോൾ സൂക്ഷിക്കണം " കാളിയൻ പറഞ്ഞു.... "അവനെ ഞാനെങ്ങെനെ തിരിച്ചറിയും"?.. അമർ സംശയത്തോടെ... കാളിയൻ ഒന്നെണീറ്റ് ജനലിനരികിൽ പോയി..പുറത്തേക്ക് നോക്കി... " നിങ്ങൾ കാണുന്ന മാത്രയിൽ, പ്രകൃതി ക്ഷോഭിക്കും... കടൽ ഇളകിമറിയും..

💬 Comments

View all comments