സൂര്യ വംശം 3 [സാദിഖ് അലി]

📝 Ongoing

👁 68548 views ❤ 185 likes 💬 33 comments

സൂര്യ വംശം 3
Sooryavamsham Part 3 | Author : Sadiq Ali |  Previous Part

ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ
ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു.

നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്.

വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് ഇരച്ച് കയറി.. വീട്ടിലുണ്ടായിരുന്ന വൃദ്ധനായ ഒരാളേയും രണ്ട് പെണ്മക്കളേയും അവർ മർദ്ധിച്ച്, പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ടു..

ആ വൃദ്ധൻ തന്റെ പെണ്മക്കളെ നെഞ്ചോടടക്കി അലറി കരയുന്നുണ്ടായിരുന്നു..
നെഞ്ച്പൊട്ടിക്കരയുന്ന ആ മക്കളേയും അടക്കിപിടിച്ച് ആ മുറ്റത്ത് കൂനികൂടിയിരുന്നു ആ വൃദ്ധൻ..

വീട്ടിലേക്ക് കയറിയ ആളുകൾ സാധനങ്ങളെല്ലാം പുറത്തേക്കെറിയുന്നു.. അവിടെയാകെ തച്ച് തകർക്കുന്നു..

ആ ആഡംബര വാഹന ത്തിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.
അയാൾ നടന്ന്, അലറി കരഞ്ഞുകൊണ്ടിരുന്ന വൃദ്ധനടുത്തേക്കെത്തി..

"നിന്നെയൊക്കെ രക്ഷിക്കാൻ ഇനിയാരുണ്ടെടാ..."

അത് പറയുമ്പോൾ അയാളുടെ കണ്ണിൽ പരിഹാസവും , ഒരു വിജയിയുടെ തിളക്കവും ഉണ്ടായിരുന്നു.. മുഖത്ത് വന്യമായ ചിരിയും.

"ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകുമെടാ".

ഇടറിയ ശബ്ദത്തിൽ ആ വൃദ്ധൻ പറഞ്ഞു.. അത് പറയുമ്പോഴും ആ കണ്ണിൽ പ്രത്യാശയുടെ നാമ്പ് കരിയാതെ നിന

📚 Chapters

1 published

Related Stories

💬 Comments

View all comments