0%

Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 317

സൂര്യ വംശം 3

Sooryavamsham Part 3 | Author : Sadiq Ali | Previous Part

ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു. നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്. വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് ഇരച്ച് കയറി.. വീട്ടിലുണ്ടായിരുന്ന വൃദ്ധനായ ഒരാളേയും രണ്ട് പെണ്മക്കളേയും അവർ മർദ്ധിച്ച്, പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ടു.. ആ വൃദ്ധൻ തന്റെ പെണ്മക്കളെ നെഞ്ചോടടക്കി അലറി കരയുന്നുണ്ടായിരുന്നു.. നെഞ്ച്പൊട്ടിക്കരയുന്ന ആ മക്കളേയും അടക്കിപിടിച്ച് ആ മുറ്റത്ത് കൂനികൂടിയിരുന്നു ആ വൃദ്ധൻ.. വീട്ടിലേക്ക് കയറിയ ആളുകൾ സാധനങ്ങളെല്ലാം പുറത്തേക്കെറിയുന്നു.. അവിടെയാകെ തച്ച് തകർക്കുന്നു.. ആ ആഡംബര വാഹന ത്തിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി. അയാൾ നടന്ന്, അലറി കരഞ്ഞുകൊണ്ടിരുന്ന വൃദ്ധനടുത്തേക്കെത്തി.. "നിന്നെയൊക്കെ രക്ഷിക്കാൻ ഇനിയാരുണ്ടെടാ..." അത് പറയുമ്പോൾ അയാളുടെ കണ്ണിൽ പരിഹാസവും , ഒരു വിജയിയുടെ തിളക്കവും ഉണ്ടായിരുന്നു.. മുഖത്ത് വന്യമായ ചിരിയും. "ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകുമെടാ". ഇടറിയ ശബ്ദത്തിൽ ആ വൃദ്ധൻ പറഞ്ഞു.. അത് പറയുമ്പോഴും ആ കണ്ണിൽ പ്രത്യാശയുടെ നാമ്പ് കരിയാതെ നിന്നിരുന്നു.. വന്നയാൾ തന്റെ രണ്ട് കയ്യും വശങ്ങളിലേക്ക് വിടർത്തി ബാക്കിലേക്ക് ഒന്ന് നീങ്ങികൊണ്ട്.. " ഈ ഗ്രാമം ഇനി എന്റെയാണു... ദൈവം പോലും വരില്ല എന്നോടെതിർക്കാൻ..." അയാൾ വന്യമായൊന്ന് അട്ടഹസിച്ചു.. കൂടെയുണ്ടായിരുന്നവർ, പുറത്തേക്കെറിഞ്ഞ

💬 Comments

View all comments