Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
അഴകും വീരവും ആയിരുന്നു. വെളുത്ത് നല്ല അഴകൊത്തമുഖം.
കഴുത്തിൽ രുദ്രാക്ഷമാലയും, സൂര്യ മുഖം ലോക്കറ്റിൽ ഉള്ള ഒരു സ്വർണ മാലയും.
ഒരു മുപ്പത്തിയഞ്ച് വയസ്സ് പ്രായം. ആരോഗ്യദൃഡഗാത്രനായ ഒരാൾ.
അയാളെ കണ്ട് മറ്റുള്ളവരിൽ ഭയം നിറഞ്ഞു..
അവരിൽ ഒരാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..
"THANATOS"
"ങേ... തനാടോസ് ഓ... അതെന്തൂട്ടാാ"?..
അഞ്ചലിയുടെ ചോദ്യം കുട്ടായി നെ ദേഷ്യം പിടിപ്പിച്ചു..
" ശ്ശെ... കളഞ്ഞ്... ഒരു ഇമ്പത്തിലിങ്ങനെ പറഞ്ഞ് വരുവായിരുന്നു.. അതിനിടയിൽ കോപ്പ് ഇണ്ടാക്കിയവൾ.... ഇനി ഞാൻ പറയിണില്ല..."
അതും പറഞ്ഞ് അവൻ , കയറിയിരുന്നിരുന്ന മരചില്ലയിൽ നിന്ന് താഴെയിറങ്ങി..
"അങ്ങനെ പറയല്ലെ.. കുട്ടായി.... ". അഞ്ചലി കൊഞ്ചി..
" ഇല്ല ഞാൻ ഇനി പറയില്ല...".
കുട്ടായി ദേഷ്യത്തിൽ തന്നെ...
അവൻ മൂടും തട്ടികുടഞ്ഞ് നടന്നു.. കൂടെയവളും
"എനിക്കറിയാത്തോണ്ട് ചോദിച്ചതല്ലെ... നീയങ്ങ് ക്ഷമിക്ക്... എന്നിട്ട് ബാക്കി പറ.."
അവൾ അവനെ നിർബദ്ധിച്ചുകൊണ്ടിരുന്നു..
"ബാക്കിയില്ല....."
കുട്ടായി കലിപ്പിൽ തന്നെ.. നടന്നു.. .
കൂടെ അഞ്ചലിയും..
അവർ മലമുകളിൽ നിന്ന് താഴെക്കിറങ്ങിതുടങ്ങി..
"ബാക്കി പറയടാ...". അഞ്ചലി വീണ്ടും..
" ബാക്കിയൊന്നുല്ല്യാ... അവരെയൊക്കെ തല്ലിയോടിപ്പിക്കും അത്ര തന്നെ"..
"അല്ലടാ ഈ തനാടോസ് എന്ന് പറഞ്ഞത് എന്താ"?
അഞ്ചലിയുടെ നിഷ്കളങ്കമായ ചോദ്യം..
" അതൊരു ഗ്രീക്ക് ദേവനാ... മരണത്തിന്റെ ദേവൻ".."
കുട്ടായി പറഞ്ഞു..
"അവരെ ആ വീരസിംഹൻ ഇറക്കിവിടാൻ നോക്കിയതെന്തിനാ"?..
അഞ്ചലി വീണ്ടും..
കുട്ടായി ഒന്ന് നിന്ന് തിരിഞ്ഞ് അഞ്ചലിയോട്..
" നീയതിനു സമ്മദിക്കില്ലല്ലൊ ഒന്നും മുഴുവിക്കാൻ... അപ്പൊഴെക്കും വരും അതെന്താ ഇതെന്താാ.. എന്നൊക്കെ ചോദിച്ചോണ്ട്.. കോപ്പ്"... കുട്ടായി ദേഷ്യത്തിൽ..
"ഏ....". അഞ്ചലിയൊന്ന് കൊഞനം
💬 Comments
View all comments