Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
കുത്തി..
" ഒഹ്...."... കുട്ടായി തിരിച്ചും..
കുട്ടായി വീണ്ടും തിരിഞ്ഞ് നടന്നു..
അഞ്ചലി കുട്ടായിയുടെ കയ്യിൽ പിടിച്ചുകുലുക്കികൊണ്ട്
"പറയടാ ബാക്കി...". അവൾ കൊഞ്ചി..
" ഉം.. ശരി...". കുട്ടായി നീട്ടിയൊന്ന് മൂളി..
കുട്ടായി പറഞ്ഞു തുടങ്ങി..
"ആ വൃദ്ദനും പെണ്മക്കളും മാത്രമായിരുന്നില്ല വേറെയും കുറെ കുടുമ്പങ്ങൾ ഒന്നിച്ചു താമസിച്ചിരുന്നതാ അവിടെ. ആ മലമുകളിൽ ടൂറിസ്റ്റ് കേന്ദ്രവും റിസോർട്ടുമൊക്കെ പണിയാൻ വേണ്ടിയാ വീരസിംഹൻ എല്ലാവരേയും ഒഴിപ്പിച്ചത്. ഭീഷണിപെടുത്തിയും പണം കൊടുത്തും ഒഴിപ്പിച്ചു.. വഴങ്ങാത്തവരെ കാലപുരിക്കയച്ചു ആ ദുഷ്ട്ടൻ. അങെനെയിരിക്കുമ്പോഴാണു നമ്മടെ ഹീറൊ അബദ്ധത്തിൽ അവിടെയെത്തുന്നതും കഥകൾ അറിയുന്നതും അതിൽ ഇടപെടുന്നതും... "
"എവിടാ ആ സ്ഥലം"?.. അഞ്ചലി ചോദിച്ചു..
" ഇവിടുന്ന് കുറെ ദൂരമുണ്ട്..!! ഇപ്പൊ നമ്മൾ നിൽക്കുന്നത് കേരളത്തിന്റേം തമിഴ്‌നാട് ന്റേം കർണ്ണാടക യുടേം അതിർത്തി യിലാ... ഇവിടെന്ന് കുറെ മാറി തമിഴ്നാടിന്റേം കർണാടക യുടേം അതിർത്തിയിലാ ഈ സംഭവം നടന്നത്..".
കുട്ടായി കൃത്യമായി വിവരിച്ചു കൊടുക്കുന്നു..
"ഇപ്പൊ എന്തായി എന്നിട്ട്"... അഞ്ചലി ചോദിച്ചു..
" നീ നോക്കിയിറങ്ങ്... തട്ടിതടഞ്ഞ് വീഴണ്ട.. എന്നെ ചീത്തപറഞ്ഞ് കണ്ണ്പൊട്ടിക്കും അവൻ... നിന്നെ കൊണ്ടുപോയി തട്ടിയിട്ടൂന്ന് പറഞ്ഞിട്ട്.. "
"ഉം".. അവളൊന്ന് മൂളി..
" ഇപ്പൊ അവർക്ക് നല്ലൊരു വീട് ഉണ്ട് അവിടെ... കാര്യങ്ങളൊക്കെ നല്ലപടി നടക്കുന്നു.. അവിടുന്ന് വീരസിംഹനും കൂട്ടാളികളും ആട്ടിയിറക്കിയ എല്ലാവരേയും തിരികെ കൊണ്ടുവന്നു.. വീട് നഷ്ട്ടപെട്ടവർക്കും മറ്റ് നഷ്ട്ടങ്ങളും എല്ലാം ചെയ്തുകൊടുത്തു... ഇപ്പൊ അവർ നല്ലരീതിയിൽ ജീവിക്കുന്നു.. "
"ആ വീരസിംഹനൊ.."?..
" അയാളിപ്പൊ ഇതൊക്കെ നരകത്തിലിരുന്ന് കാണുന്നുണ്ടാകും... ".
അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി കുട്ടായൊന്ന്
💬 Comments
View all comments