0%

Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 374
ഉപ്പി വന്നില്ലെ.. ഇനിയെന്തിനാ കരയണെ..? !!" 'ങേ... ഉപ്പിയൊ'...
അടുത്തുണ്ടായിരുന്ന അഞ്ചലി അന്തംവിട്ട് ആലോചിച്ചു.."ദേ.. നോക്ക്യേ... ഉപ്പി എന്തുണ്ടാന്റെ ചിന്നൂനു കൊണ്ടന്നേക്കണെന്ന് നോക്ക്യേ..." ബാക്കിലേക്ക് പോയ സൂര്യയുടെ കൈകളിലേക്ക് ചിന്നു എത്തിവല്ലിഞ്ഞ് നോക്കി... മുന്നിലേക്ക് വന്ന സൂര്യയുടെ കയ്യിലെ പാവാകുട്ടിയെ കണ്ട് ചിന്നു ചിരിച്ചു... അത് വാങ്ങി.. "ഹായ്... നല്ല രസന്റ്.. ". ചിന്നുമോൾ കൊഞ്ചലോടെ പറഞ്ഞു.. "ഇതുകൊന്റൊന്നും ഇന്നെ ശോപ്പിടാന്ന് വിചാരിച്ചണ്ട....". ചിന്നുമോൾ പറഞ്ഞു.. " ഇനിയെന്താ...".. സൂര്യ ചോദിച്ചു... "ഇന്നെ കരക്കാൻ കൊന്റുവാന്ന് പരഞ്ഞിറ്റ് കൊന്റോയൊ?!!..". അവൾ കൊഞ്ചി.. " ഹാാാാ.. ഉപ്പിയത് മറന്നു... നമുക്ക് വൈകീട്ട് പോവ്വാട്ടാ.." "പറ്റില്ല്യാാ ഇപ്പന്നെ പോനം...". അവൾ കലിപ്പിൽ.. " കാന്താരി.. കുട്ടി...". സൂര്യയതും പറഞ്ഞ് കുട്ടായിയോട്.. "ടാ നീ പോയി ജീപ്പെടുത്തിട്ട് വന്നെ... കൊണ്ടുപോയില്ലെങ്കിൽ ഈ വായാടിക്കതുമതി..." സൂര്യപറഞ്ഞു.. "ആ... അങ്ങനെ തന്നെ...". ചിന്നുമോൾ... വിജയിയുടെ ഭാവത്തിൽ.. കുട്ടായി ജീപ്പുമായി വന്നു.. സൂര്യ ചിന്നുമോളെ നിലത്ത് നിർത്തി... അവൾ ഓടിചാടി ആ ഓപ്പെൺ ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നു... " ടീ കാന്താരി... ഇപ്പറത്ത്..ഇപ്പറത്ത്‌..". സൂര്യ വിളിച്ച് പറഞ്ഞു.. ചിന്നുമോൾ പരിഭവത്തിൽ സൈഡിലേ സീറ്റിലേക്ക് മാറിയിരുന്നു.. സൂര്യ ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു... ഇതെല്ലാം കണ്ടും കേട്ടും ചിരിച്ച് നിന്നിരുന്ന അഞ്ചലിയുടെ മുഖത്തേക്കൊന്ന് നോക്കി.. ഒരു വിളിക്കായി കാത്തുനിന്നപോലെ സൂര്യക്ക് തോന്നിയിട്ടുണ്ടാകണം.. സൂര്യ തലകൊണ്ട് ആംഗ്യം കാണിച്ച് അഞ്ചലിയെ അടുത്തേക്ക് വിളിച്ചു... അവൾ വന്നു... "കേറ്.." സൂര്യ പറയേണ്ട താമസം അഞ്ചലി ചാടികേറിയിരുന്നു... ചിന്നുമോളെയെടുത്ത് മടിയിലും ഇരുത്തി.. സൂര്യയുടെ വാലായ കുട്ടായിയും കേറി പിറകിൽ..

💬 Comments

View all comments