Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
നിന്ന് തിരിഞ്ഞു നോക്കികൊണ്ട്..
"എന്തുപറ്റി"?..
ഒന്നുമില്ലെന്ന് മൂളികൊണ്ട് പിന്നെയും നടന്നു അവൾ..
എന്തോ മനസിലായപോലെ സൂര്യ...
" തനിക്ക് ഇഷ്ട്ടമില്ലാത്തതൊന്നും ഇനി സംഭവിക്കില്ല... തന്റെ ജീവിതത്തിൽ"...
നടന്നുകൊണ്ട് സൂര്യ പറഞ്ഞു..
അവളൊന്നും മിണ്ടിയില്ല...
അവർ നടന്ന് വെള്ളച്ചാട്ടത്തിനരികെ...
അവർ അവിടെ ഒരു പാറക്കല്ലിലിരുന്നു...
"എന്തെ ഒന്നും മിണ്ടാത്തത്"?.. സൂര്യ ചോദിച്ചു..
" ഒന്നുമില്ല..". അവൾ പറഞ്ഞു..
"ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമൊ?.. അവളുടെ ചോദ്യം..
" ഉം ... ചോദിക്ക്"..
"നിങ്ങളാരാ ശരിക്ക്.... വല്ല ഗന്ധർവനും ആണൊ"?..
സൂര്യയൊന്ന് ചിരിച്ചു...
" എന്തെ അങ്ങനെ ചോദിച്ചത്...". അവളുടെ കണ്ണിൽ നോക്കി അവൻ ചോദിച്ചു..
അവൾ മുഖമൽപ്പം വെട്ടിച്ചുകൊണ്ട്..
"അല്ല.., ആ നോട്ടവും സാമിഭ്യവും എനിക്ക് എന്തൊ പോലെ തോന്നുന്നു.."
"എന്താ തോന്നുന്നത്"?.. സൂര്യ ചിരിയൊതുക്കി ആകാംഷയോടെ..
അവളൊന്നെണീറ്റു...
" അതെനിക്കറിയില്ല... പക്ഷെ, നിങ്ങൾക്കെന്തൊ പ്രത്യേകതയുണ്ട്.."
അവനും എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന്..
"എന്താണു ആ പ്രത്യേകത"?.. സൂര്യ ചോദിച്ചു..
"വിവരിക്കാൻ കഴിയുന്നില്ലത്". ..
കുറച്ച് കൂടി അവളോട് ചേർന്ന് നിന്നുകൊണ്ട് സൂര്യ...
"ഞാനൊരു മനുഷ്യനാണു... പച്ചയായ മനുഷ്യൻ.."
അവന്റെ ആ സാമിഭ്യം അവൾ അറിഞ്ഞ് പെട്ടന്ന് തിരിഞ്ഞ് ആ കണ്ണിലേക്ക് നോക്കി..
അവൻ അവളുടെ കയ്യിൽ ചേർത്തുപിടിച്ചുകൊണ്ട്..
"ഞാനാരാണെന്ന് പറയാതെയറിയുന്ന നിമിഷം വരും... ആ നിമിഷത്തിനു കാത്തിരിക്കാം..."
അവളൊന്നും മിണ്ടാതെ ആ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു...
ആ കണ്ണുകൾ അവളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നപോലെ അവൾക്ക് തോന്നി... തനിക്കേറ്റവും പ്രിയപെട്ടതായിരുന്ന എന്തൊ ഒന്ന് നഷ്ട്ടപെട്ടുവെന്ന ഫീലിങ് ആ കണ്ണിലൂടെ അവൾ അറിയാൻ തുടുങ്ങുന്നു..
പെട്ടന്ന്,
"സൂര്യാാാാാ....."
💬 Comments
View all comments