Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
വച്ചുകൊടുത്തു..പരസ്പരം ഒന്നാകാനുള്ള അവരുടെ അഭിനിവേശം ഇവിടെ ആരംഭിക്കുക ആയിരുന്നു..
ആദ്യ സമാഗമം ഇരുവരിലും ഇതുവരെ അറിയാത്ത, സ്നേഹത്തിന്റെ, പ്രണയത്തിന്റെ, കാമത്തിന്റെ വിത്തുകള്‍ പാകുക ആയിരുന്നു. അവരുടെ അകകണ്ണില്‍ എന്നും തന്റെ പ്രിയരുടെ രൂപം മാത്രം.. പരസ്പരം കാണാതിരിക്കാന്‍ കഴിയാതെ, ആ സ്പര്‍ശനം ഏല്‍ക്കാതെ, ആ ശബ്ദം കേള്‍ക്കാതെ എങ്ങനെ ജീവിക്കും..? ഇതാണോ പ്രണയം... ശരീരത്തിലെ ഓരോ രോമകൂപങ്ങള്‍ പോലും നിന്റെ സാമീപ്യം കൊതിക്കുക്കുന്നുവോ..? കാണാതിരിക്കാന്‍ കഴിയുന്നില്ല.. കേള്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.. നിന്നെ അറിയാതിരിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ എന്തുചെയ്യും..? ഇതുവരെയും തോന്നാത്ത വികാരങ്ങള്‍ ഇരുവരുടെയും സ്വപ്നങ്ങളില്‍ നിറയുക ആയിരുന്നു. വീണ്ടും ഒന്നാകാനുള്ള അഭിനിവേശം. പരസ്പരം ഒന്നായി, ഒന്നില്‍ അലിഞ്ഞു ചേരാനുള്ള അഭിനിവേശം. പ്രണയവും കാമവും പരസ്പരം കൈകോര്‍ത്തു പിണയുന്ന, മനസും ശരീരവും ഒന്നാകാന്‍ കൊതിക്കുന്ന അഭിനിവേശം..
കഷ്ടിച്ച് രണ്ടാഴ്ച് കഴിഞ്ഞു കാണില്ല, അല്ല കൃത്യം പതിമൂന്നു ദിവസം പിന്നിട്ട ഒരു ഒരു ദിനം പതിവിനു വിപരീതമായി കൃത്യം പതിനൊന്നു മണിയോടെ അയാളുടെ പേര് അവന്റെ മൊബൈലില്‍ തെളിഞ്ഞു വന്നു.. ഷോപ്പില്‍ നല്ല തിരക്കുള്ള സമയം. കര്‍ത്തവ്യവും പ്രണയവും പരസ്പരം ഏറ്റുമുട്ടുന്നു.. കാള്‍ അറ്റന്‍ഡ് ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാതെ അവന്‍ കുഴങ്ങി. മനസാകെ ചഞ്ചലമായി..
'ഏട്ടന്‍ ഈ സമയം എന്തിനാകും വിളിച്ചത്..? ഇനി എന്തെങ്കിലും അത്യാവശ്യം ഉണ്ടായോ..?'
കീബോഡില്‍ വിരലുകള്‍ സ്ഥാനം മാറി പോകുന്നു.. കാതുകള്‍ ചുറ്റും ഉള്ളത് കേള്‍ക്കാതെ ആകുന്നു..
'ഹരി, നീ എന്താ ചെയ്യുന്നേ...?' മുതലാളിയുടെ കാര്‍ക്കശ്യ സ്വരം..
'ഒരു അഞ്ചു മിനിറ്റ്.. എന്തോ ഒരു വല്ലായ്മ, ഞാന്‍ ഒന്ന് ടൊഇലെടില്‍ പോയിവരാം.' അപ്പോള്‍ തോന്നിയ കള്ളം അവന്‍
💬 Comments
View all comments