Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
പിന്നെ വിളിക്കാവേ..' അവന്‍ പെട്ടന്ന് കട്ട് ചെയ്തു..
മനസില്‍ ഇതുവരെ ഉണ്ടായ വിഷാദങ്ങള്‍ പെയ്തൊഴിഞ്ഞു. ആകാശമാകെ മാരിവില്‍ വര്‍ണങ്ങള്‍ വാരി വിതരിയപോലെ അവനു തോന്നി.. എട്ടനോപ്പം രണ്ടു ദിവസം.. അവന്‍ അറിയാതെ നാണത്തോടെ ചിരിച്ചു പോയി..'എടാ അനൂപേ, ഇതാണ് യഥാര്‍ത്ഥ സന്തോഷം, ആശ്വാസം.. കണ്ടില്ലേ..?'
'എന്താ രവിയേട്ടാ..?'
'കക്കൂസില്‍ പോയി വന്നപ്പോള്‍ കണ്ടോ അവന്റെ മുഖത്തെ ഒരു സന്തോഷം..?
'അതു ശരിയാണല്ലോ.. ഹരിയുടെ മുഖം ഏതായാലും തെളിഞ്ഞു..'
'എടാ ഹരി , അതിനുമാത്രം സന്തോഷം കിട്ടുന്ന വല്ലതും ഉണ്ടായിരുന്നോ അതിനകത്ത്..?
'ഒണ്ടായിരുന്നു.. എന്താ വേണോ..? ഞാന്‍ വെള്ളം ഒഴിച്ചു അങ്ങു കളഞ്ഞു, ഇല്ലായിരുന്നു എങ്കില്‍ പകുതിഎടുത്തു തരാമായിരുന്നു.. അല്ലെങ്കില്‍ വേണ്ട.. ഇനി പോകുമ്പോള്‍ തരാം..എന്താ..? അവന്‍ കൃത്രിമ ദേഷ്യത്തോടെ അയാളെ നോക്കി പറഞ്ഞു..
'അയ്യോ വേണ്ടായേ..' രവിയേട്ടന്‍ കൈകൂപ്പി പറഞ്ഞു..മുതലാളിയുടെ നോട്ടത്തില്‍ അവരുടെ ചിരി പെട്ടന്ന് മറഞ്ഞു.
സത്യത്തിൽ ശനിയാഴ്ച ആകാൻ അവൻ കാത്തിരിക്ക ആയിരുന്നു, നിമിഷങ്ങൾ എണ്ണി. ശരീരങ്ങൾ ഒന്നാകുന്ന ആത്മ നിർവൃതിയെക്കാൾ ഹൃദയങ്ങളുടെ നിർവൃതിക്കായി അവർ കാത്തിരുന്നു. രാവിലെ തന്നെ കുളിച്ചു ദേവന്റെ വിളിക്കായുള്ള അവന്റെ കാത്തിരുപ്പ് ഉച്ച വരെ നീണ്ടു. ദൂരെനിന്ന് തന്നെ അയാളുടെ ബൈക്കിന്റ വരവ് ഒരു ഉൾപുളകത്തോടെ അവൻ കണ്ടു.
'ദേവേട്ടാ, എന്താ ഇത്രയും താമസിച്ചത്..? '
'അതിനു ഞാൻ താമസിച്ചില്ലല്ലോ, പറഞ്ഞതിലും 10 മിനിറ്റ് മുൻപേ ആണല്ലോ.. ' അയാൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി പറഞ്ഞു.
'മം.. ശരി..' അവൻ മുഖം വീർപ്പിച്ചു ബൈക്കിൽ കയറി..
അവന്റെ അതെ മാനസിക നിലയിൽ തന്നെ ആയിരുന്നു അയാളും. വീട്ടുകാരെ എത്രയും
💬 Comments
View all comments