Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]
ചോദിച്ച് പോയി.... കാരണം കരഞ്ഞ് രക്തം കട്ടപിടിച്ച ശരീര ഭാഗങ്ങളും ആയി ഇരിക്കുന്നത് എന്റെ ഗായുവാണ്.
അപ്പോഴത്തെ ദേഷ്യവും വിഷമവും ഒക്കെ കൂടി എന്നെ ഒരു മൃഗം ആക്കി എങ്കിലും. ഇന്നും എന്നെ ഒരു ദിവസം പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത എന്റെ ഗായു. എല്ലാവരും അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വിവാഹം കഴിഞ്ഞ് ഓടുമ്പോൾ. ഇതുവരെ അവൾക്ക് എന്നെ പിരിഞ്ഞ് നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരിക്കൽ പോലും അങ്ങോട്ട് പോയിട്ടില്ല. ഒന്ന് തങ്ങുവാൻ വേണ്ടി. ഞാൻ അത് ചോദിച്ചതും അവളുടെ കരഞ്ഞ് കലങ്ങിയ എന്റെ വിരലുകൾ പതിഞ്ഞ മുഖം തിളങ്ങി.
ഒരു താലിയുടെ പേരിൽ ജീവിതം മുഴുവൻ ഒരുവന്റെ അടിമയായി കഴിയാൻ സാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരേ ഒരു വർഗ്ഗം പെൺവർഗ്ഗം മാത്രം ആണ്. സത്യത്തിൽ അവര് ആഗ്രഹിക്കുന്നത് ഏത് സമയത്തും കൂടെ ഞാനുണ്ട് എന്ന് പറയുന്ന ഒരു ജീവിത പങ്കാളിയെ ആവും. എന്തോ എന്നിൽ കുറ്റബോധം നിറഞ്ഞു. അവിടുന്ന് ഒറ്റ ചാട്ടത്തിന് അവളെന്റെ കയ്യിൽ തൂങ്ങി എന്റെ നെഞ്ചില് മുഖം അമർത്തി. ഗായു ക്ഷമിക്കെടി.... എന്തോ.... എനിക്ക് അത്രക്ക് വിഷമവും.... സങ്കടവും... ഒക്കെ വന്ന് പോയിട്ട് ആണ് ..... എന്ന് പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.ഒപ്പം ചെറുതായി കണ്ണിൽ നിന്നും അശ്രു കണങ്ങളും പൊഴിഞ്ഞു.
അയ്യേ..... ഞാൻ വേണ്ടെ ക്ഷമ ചോദിക്കാൻ.... എനിക്ക് അറിയാം.. നിന്റെ മനസ്സ്.... ഞാൻ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിനക്ക് ഇത്ര ഫീൽ ആവില്ല എന്നത്. എനിക്ക് ഇപ്പൊ ഒരു വേദനയും ഇല്ല കാരണം എന്റെ എല്ലാ വേദനക്കും ഇവിടെ ഈ നെഞ്ചിലെ ചൂടും
💬 Comments
View all comments