0%

Chapter Title : സൂര്യകിരണം [ആനീ]

Author : ആനീ Read All Parts 11.1K

കാറിൽ പോയാൽ പോരെ "

"നീ കാറും മേടിച്ചോ "

സൂര്യ അത്ഭുതത്തോടെ നിമിഷയെ നോക്കി.

"പിന്നെ അല്ലാണ്ട് ജീവിക്കുന്നുണ്ടേല് റിച്ച് ആയ്യി ജീവിക്കണം നീ ആ സുകൂട്ടി ഇവിടെ വച്ചിട്ട് ഇതിൽ കേറിക്കോ”

"വേണ്ട മോളെ ഇതു ഞാൻ വഴിക്ക് ഇടാറില്ല നീ മുന്നേ വിട്ടോ ഞാൻ പുറകിൽ വന്നോളാം"

"ഓ എന്നാൽ അങ്ങനെയാട്ടു "

"എടി എനിക്ക് നല്ല പേടിയുണ്ട് കേട്ടോ"

"നീ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ കൂടെ പിന്നെ നീ വിചാരിക്കുന്ന ആളൊന്നും അല്ല നമ്മുടെ ബോസ് ഇപ്പോൾ മാനേജർ പോസ്റ്റ്‌ വരെ ബോസ് ആണ് കൈകാര്യം ചെയ്യുന്നത് ഒരു സൂപ്പർ ചെക്കനാ "

"എപ്പളും ഉണ്ടാകുവോ അയാള് ഓഫിസിൽ"

"എപ്പളും ഇല്ല ഇടക്ക് നമ്മുടെ കംമ്പിനി നേരിട്ട് ചെയ്തു കൊടുക്കുന്ന മാർബിൾ ടൈൽ വർക്ക് ചെയ്യുന്ന സൈറ്റിൽ ഒകെയ് പോകും"

"ഓഓഓ അപ്പോൾ പേടിക്കണ്ട "

നിമിഷ ഒന്ന് ചിരിച്ചു..

“ എടി പോത്തേ അതിന് അയാളെ പേടിക്കുവൊന്നും വേണ്ട എല്ലാ കാര്യത്തിലും നല്ല ഹെല്പ് ആണ് "

"എന്തായാലും എനിക്ക് പേടിയാ "

സൂര്യ ചുണ്ട് മലർത്തി…

"ആ നീ വാ ഇന്ന് കാണാലോ"

നിമിഷ കാർ എടുത്തു പുറകെ സൂര്യയും…

……..

അതൊരു പുതിയ ഇരുനില ബിൽഡിങ് ആയിരിന്നു മുൻഭാഗം മൊത്തം കൂളിംഗ് ചില്ലുകൾ കൊണ്ട് മുടി മുകളിൽ ജി.സി. എന്ന വലിയ ലോഗോ കാണാം സൂര്യക്ക്‌ നല്ല പേടി ഉണ്ടായിരിന്നു എന്നാലും ധൈര്യം സംഭരിച്ചു അവൾ നിമിഷയുടെ കൂടെ നടന്നു….

………

അപ്പോൾ ഓഫീസിൽ അതി

💬 Comments

View all comments