Chapter Title : സൂര്യനെ പ്രണയിച്ചവൾ 1 [Smitha]
കാണുവാണോ? അത്രയ്ക്ക് ഇഷ്ടവാണേൽ ഒരു കാര്യം ചെയ്യാം. അവനെ പിടിക്കുമ്പം കൊല്ലാതെ മമ്മീടെ അടുത്ത് കൊണ്ടരാം ഞാൻ. മമ്മി അവനെ അങ്ങ് കെട്ടിക്കോ! അല്ല പിന്നെ!" "അയ്യോ അതെങ്ങനെയാ മോനു?" അമ്മയുടെ ചിരിയലകൾ വീണ്ടും അവൻറെ കാതുകളെ തലോടി. "മോൻറെ പപ്പാ സമ്മതിക്കുവോ?" "പപ്പാ അറിയാതെ ഒരു സ്റ്റെപ്പിനിയായി വെച്ചാ മതി!" "മതി മതി! നിൻറെ ഒരു തമാശ! "അതൊക്കെ ഓക്കേ...ഈ നമ്പർ! ഇതാരുടേതാ?" "നിന്നെ വിളിക്കാൻ വേണ്ടി എനിക്കും പാപ്പായ്ക്കും രണ്ട് സിം കാർഡുകൾ കൊറിയർ ആയി വന്നു അരമണിക്കൂർ മുമ്പ്. നിങ്ങളുടെ റെജിമെൻറ്റിൻറെ ഹെഡ്ക്വർട്ടേഴ്‌സിൽ നിന്ന്," താൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യം രാകേഷിനെ ഒരു നിമിഷനേരത്തേക്ക് പരിഭ്രാന്തനാക്കി. "മോനൂ," ഫോണിലൂടെ വീണ്ടും ആകാംക്ഷ കലർന്ന ശബ്ദം. "മമ്മി..." അവൻ വിളികേട്ടു. "എന്താ പെട്ടെന്ന് ഒരു സൈലൻസ്?" "ഒന്നുമില്ല...പ്രാർത്ഥിക്കണം..." "നിന്നെ ഓർത്ത് പ്രാർത്ഥിക്കാത്ത ഏതെങ്കിലും നിമിഷം മമ്മിയ്ക്കുണ്ടോ മോനൂ?" ആ വാക്കുകൾ അയാളുടെ ഹൃദയത്തിൽ തട്ടി. കണ്ണുകളിൽ പെട്ടെന്ന് നനവ് പടർന്നു. രാകേഷ് നിശ്വസിച്ചു. "മോന് ഭയമുണ്ടോ?" "മമ്മി എനിക്ക് വേണ്ടി അവിടെ ഭഗവാൻറെ മുമ്പിൽ മുട്ടുകൾ മടക്കാനുണ്ടാവുമ്പോൾ എനിക്ക് ഭയമില്ല," "നീ ധീരനാണ്. ക്ഷത്രിയനാണ്. നീ പപ്പാടെ മോനാണ്. നീ വിജയിക്കും...പക്ഷെ..." "എന്താ മമ്മി?" "അയാളെ ജീവനോടെ പിടിച്ചാൽ മതി. കൊല്ലരുത്!" "അതിന് വേണ്ടിയും പ്രാർത്ഥിക്കൂ..." അമ്മയോട് സംസാരിച്ച് കഴിഞ്ഞ് മൊബൈൽ തിരികെ പോക്കറ്റിലേക്ക് വെച്ചപ്പോഴാണ് അവൻ ആ വിസ്മയം കാണുന്നത്. നിശബ്ദതയുടെ വിശാലതാഴ്‌വാരത്ത് വിരിഞ്ഞ ശബ്ദപുഷ്പ്പം പോലെയൊരു കാഴ്ച്ച. ഇലച്ചാർത്തകളുടെ മരതകപ്പച്ചയുടെ മുമ്പിൽ, അപരാഹ്നവെളിച്ചത്തിൽ, ഗാന്ധർവ്വഭംഗി തുളുമ്പുന്ന ഒരു കാഴ്ച്ച.
മുമ്പിൽ, പാതയോരത്തിന് അൽപ്പം മുകളിൽ കാടിൻറെ ഗഹനതയിലേക്ക് നോക്കി നിൽക്കുന്ന അതീവ സുന്ദരിയായ ഒരു യുവതി. രാകേഷിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു പെണ്ണിന് സാധ്യമാണോ ഇത്ര സൗന്ദര്യം? ആരാണിവൾ? അതും ഭയമുണർത്തുന്ന ഈ കാടിന്റെ മുമ്പിൽ! വെളുത്ത ചുരിദാർ ടോപ്പും വെളുത്ത ചുരിദാർ പാൻറ്റ്സും മാറിൽ ചുവപ്പ് ഷാളും അണിഞ്ഞ്. കാറ്റിൽ പടർന്നുലയുന്ന നീണ്ട മുടിയിഴകൾ. നീൾമിഴികൾക്ക് എന്തൊരു കാന്തിക ഭംഗിയാണ്! ഈശ്വരാ, ആ അധരഭംഗി! കാറ്റിന്റെ കുസൃതികൈകളിലിളകുന്ന ചുവന്ന ഷാളിനടിയിൽ
💬 Comments
View all comments