Chapter Title : സൂര്യനെ പ്രണയിച്ചവൾ 1 [Smitha]
ഇഷ്ടമില്ലാത്തതാണ് മോനൂ," "എനിക്കിഷ്ടമില്ലാത്തതോ? അതെന്താ മമ്മി?" "മോനേ...മോൻറെ കമാൻഡിങ് പോസ്റ്റിനടുത്ത് എവിടെയോ ആണ് മുൻ കേന്ദ്രമന്ത്രി പദ്മനാഭൻ തമ്പിയുടെ തറവാട്ട് വീട്. പപ്പായുടെ ബെസ്റ്റ് ഫ്രണ്ടല്ലേ തമ്പി? നിന്നെ എവിടെയോ വെച്ച് കക്ഷി കണ്ടിട്ടുണ്ട്. നിന്നെ അദ്ദേഹത്തിന് വല്ലാതങ്ങു പിടിച്ചിരിക്കുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി കഴിഞ്ഞ അതി സുന്ദരിയായ ഒരു മോളുണ്ട് പുള്ളിക്ക്...." "അതി സുന്ദരിയായ എന്ന വിശേഷണമൊന്നും വേണ്ട. ജസ്റ്റ് മോളുണ്ട് എന്ന് പറഞ്ഞാ മതി..." "പോടാ ഒന്ന്..!" അമ്മയുടെ ചിരിയലകൾ അവൻ ഫോണിലൂടെ കേട്ടു. "അതി സുന്ദരി എന്ന് തന്നെ പറയും ഞാൻ..." "മമ്മിയെക്കാളും സുന്ദരി?" അവൻ ചോദിച്ചു. "മോനൂ തമാശ വിടെടാ മമ്മിയൊന്ന് പറയട്ടെ..." "ശരി പറയൂ മമ്മി..." അവൻ സ്വരം ഔദ്യോഗികമാക്കി പറഞ്ഞു. "അത്രേം ഗൗരവം ഒന്നും വേണ്ട സ്വരത്തിന്. നിന്നെ കണ്ടപ്പോൾ അദ്ദേഹത്തിന് മോളെ നിന്നെക്കൊണ്ട് കെട്ടിച്ചാലോ എന്നാലോചന. പപ്പാ നിൻറെ ഫോൺ നമ്പർ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. തമ്പി നിന്നെ വിളിക്കും. വീട് അടുത്താണ് എങ്കിൽ പോവുകയും വേണം..." "നല്ല കാര്യം!" രാകേഷ് പരിഹാസ്യമായ സ്വരത്തിൽ പറഞ്ഞു. "മനുഷ്യനെ പച്ചക്ക് തിന്നുന്ന, പേരിൽ മാത്രം സൗന്ദര്യമുള്ള ആ ജോയൽ ബെന്നറ്റിനെ തപ്പി നടന്ന് അവന്റെ തലമണ്ടയ്ക്കകത്ത് വെടിയുണ്ട കേറ്റുന്നതെങ്ങനെ എന്നോർത്ത് ഒരു അന്തോം കുന്തോം ഇല്ലാതെ നിക്കുമ്പഴാ പെണ്ണുകാണൽ! മമ്മി ഒന്ന് പോയെ," "ഹ! ഒന്ന് കാണാൻ പോകുന്നത് കൊണ്ട് എന്താ കുഴപ്പം?" സമ്മതിച്ചേക്കാം. അല്ലെങ്കിൽ മമ്മി പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കും. "ശരി ചെയ്യാം," "ശരി ചെയ്യാം എന്ന് പറഞ്ഞാൽ പോരാ. ചെയ്യണം!" "ആയിക്കോട്ടെ 'അമ്മ മഹാറാണി!" അവൻ ചിരിച്ചു. "പിന്നേ..." അയാൾ വീണ്ടും അമ്മയുടെ സ്വരം കേട്ടു. "നീയിപ്പോൾ ഏറ്റിരിക്കുന്ന അസൈൻമെൻറ്റിൻറെ സീരിയസ്നെസ്സ് ഓർത്തിട്ട് ഇരിക്കപ്പൊറുതി കിട്ടാതെ വന്നപ്പോൾ ഞാൻ ആ ജോയലിനെ ഒന്ന് ഗൂഗിളിൽ തപ്പി...പേരിൽ മാത്രം ഒന്നുമല്ല സൗന്ദര്യം. ശരിക്കും ഫിലിം സ്റ്റാറിനെപ്പോലെയുണ്ടല്ലോ ആ പയ്യൻ!" "ഓഹോ! അത് ശരി!" സ്വരം കടുപ്പിച്ചുകൊണ്ട് രാകേഷ് പറഞ്ഞു. " അവനെ എങ്ങനെയാ എന്റെ തോക്കിൻമുനേടെ മുമ്പിൽ കിട്ടുക എന്നോർത്ത് തല പുകയ്ക്കുവാ ഞാനിവിടെ! അന്നേരം മമ്മി അവൻറെ സൗന്ദര്യം
💬 Comments
View all comments