0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 1 [Smitha]

Author : സ്മിത Read All Parts 804

അല്ലാതെയോ. നാഗാലാൻഡിലെ ഗോരാകുന്നുകളിൽ പതിയിരുന്ന ജോയലിനെ പിടിക്കാൻ ആസാം റൈഫിൾസിനായില്ല. അപകടം മണത്ത് റെജിമെന്റിലെ നാൽപ്പതോളം വരുന്ന ജവാന്മാരെ കൊലപ്പെടുത്തി അവൻ വിദർഭയിലേക്ക് കടന്നു. അവിടെ സാഹസികമായ ഓപ്പറേഷന് പേരുകേട്ട പഞ്ചാബ് റെജിമെൻറ് അവരുടെ കഴിവിൻറെ പരമാവധി ശ്രമിച്ചെങ്കിലും ജോയൽ ഗുജറാത്തിലെ കച്ച് പ്രദേശത്തെ അപകടം പതിയിരിക്കുന്ന ചതുപ്പ് കാടുകളിലേക്ക് കടന്നു. പ്രത്യേക കമാണ്ടോകളെയാണ് സർക്കാർ ഇത്തവണ ജോയലിനു ചുറ്റും അണിനിരത്തിയത്. പക്ഷെ അയാൾ അവിടെ നിന്ന് പിന്നീട് പോയത് ബസ്തർകാടുകളിലേക്കാണ്. ദണ്ഡകാരണ്യത്തിൽ. ഏകദേശം കേരളത്തിൻറെ മുഴുവൻ വിസ്തീർണ്ണമുണ്ടാകും ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയ്ക്ക്. ഭീകരവിരുദ്ധ ഓപ്പറേഷന് പേരുകേട്ട ഗ്രേ ഹൌണ്ട്സാണ് ബസ്തറിൽ ജോയൽ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടത്. പക്ഷെ ദണ്ഡകാരണ്യം മുഴുവൻ അരിച്ചു പെറുക്കിയിട്ടും അയാളുടെ യാതൊരു അടയാളവും ഗ്രേഹൌണ്ട് കമാണ്ടോകൾക്ക് കണ്ടെത്താനായില്ല. എന്ന് മാത്രമല്ല ആ ഓപ്പറേഷനിൽ പതിനാറ് കമാണ്ടോകളാണ് രക്തസാക്ഷികളായത്. മൈൻ സ്‌ഫോടനത്തിൽ. ദണ്ഡകാരണ്യത്തിൽ നിന്ന് സത്യമംഗലം കാടുകൾ. അവിടെനിന്ന് ഇപ്പോൾ അയാൾ ഇവിടെ, ഈ പാലക്കാടൻ മലനിരകളിലെവിടെയോ. മിനിങ്ങാനാണ് ഹെഡ് ക്വർട്ടേഴ്‌സിൽ നിന്ന് അടിയന്തിര ഹോട്ട് മെസേജ് വന്നത്. അതും ഡീ കോഡ് ചെയ്യേണ്ട ഭാഷയിൽ. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തീരുമാനമുണ്ടായത്രേ, ജോയൽ ബെന്നറ്റിനെ പിടിക്കാൻ ഒരു പ്രത്യേക ഗ്രൂപ്പിനെ സജ്ജമാക്കിയിട്ടുണ്ട്. അതിന്റെ കമാൻഡിങ് ഓഫീസർ പദവി തനിക്ക്. അയാളുടെ ചിന്തകളുടെ ചരടിനെ മുറിച്ചുകൊണ്ട് മൊബൈൽ ഫോൺ ശബ്ദിച്ചു. "ങ്ഹേ! സിഗ്നലോ?" അദ്‌ഭുതത്തോടെ അയാൾ ഫോണെടുത്തു. പരിചിതമല്ലാത്ത നമ്പരാണല്ലോ! "ഹലോ!" ശബ്ദം പക്ഷെ ചിരപരിചിതമായിരുന്നു. "ങ്ഹാ, മമ്മീ," അവൻ ആഹ്ലാദത്തോടെ പ്രതികരിച്ചു. "മോനെ അവിടെ എങ്ങനെയുണ്ട്?" "കൊള്ളാം! എല്ലാമുണ്ട്..." "പറയൂ മോനേ..." "എല്ലാമുണ്ട് മമ്മി...കാടുണ്ട്, കാട്ടാറുണ്ട്. മലകളുണ്ട്. മയിലുണ്ട്. മാനുണ്ട്...മമ്മീടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാനില്ല എന്നതൊഴിച്ചാൽ," "അതിന് നീയെപ്പഴാ ലാസ്റ്റ് ആയി ഞാനുണ്ടാക്കിയത് കഴിച്ചിട്ടുള്ളത്?" “മമ്മി എന്തെങ്കിലും സീരിയസ് ആയി പറയാനുണ്ടെങ്കിൽ അത് ആദ്യം പറയു. കാരണം ഏത് നിമിഷവും സിഗ്നൽ പോകാം. ഇതേ മമ്മീടെ മെട്രോപോളിറ്റൻ ബാങ്ക്ലൂരല്ല...കാടാ...കൊടും ഭീകരൻ ജോയൽ ബെന്നറ്റ് അരങ്ങ് തകർക്കുന്ന അസ്സൽ പാലക്കാടൻ ഫോറെസ്റ്റ്..." ഫോണിൻറെ അങ്ങേത്തലക്കൽ 'അമ്മ ചിരിക്കുന്നതിന്റെ ശബ്ദം അയാൾ കേട്ടു. "പറയാൻ പോകുന്ന കാര്യം നിനക്ക്

💬 Comments

View all comments